വ്യവസായ ഇടനാഴി ഭൂമി ഏറ്റെടുക്കൽ വൈകുന്നു: കഞ്ചിക്കോട്ട് ഭൂവുടമകൾ പ്രക്ഷോഭത്തിലേക്ക്

കഞ്ചിക്കോട്:  വിജ്ഞാപനം വന്നു 4 വർഷമായിട്ടും കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ വൈകുന്നെന്ന് ആരോപിച്ച് ഭൂവുടമകൾ പ്രക്ഷോഭത്തിലേക്ക്. 


പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട് സിറ്റിക്കു വേണ്ടി 4 വർഷം മുൻപു വിജ്ഞാപനം വരികയും ഏറ്റെടുക്കാനാവശ്യമായ എല്ലാ നടപടികളും പൂർത്തീകരിക്കുകയും ചെയ്തിട്ടും ഇതുവരെ ഭൂമി ഏറ്റെടുത്തു നഷ്ടപരിഹാരം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ സമരത്തിലേക്കു കടക്കാൻ ഒരുങ്ങുന്നത്.


പുതുശ്ശേരി വെസ്റ്റ് വില്ലേജ് ബ്ലോക്ക് നമ്പർ 30ൽ വലിയേരിക്കു സമീപമാണ് ഈ ഭൂമിയുള്ളത്. വിജ്ഞാപനം ചെയ്ത ഭൂമിയായതിനാൽ ഇവിടെ കൃഷിയിറക്കാനും സാധിക്കുന്നില്ല. കൃഷിഭൂമി നഷ്ടമായ പലരും ഉപജീവനം നിലച്ച അവസ്ഥയിലാണ്. 


വിഷയത്തിൽ ജില്ലാ കലക്ടർക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണു ഭൂവുടമകളുടെ കൂട്ടായ്മ സമരത്തിലേക്കു കടക്കുന്നത്. ഇതോടനുബന്ധിച്ചു നടന്ന വലിയേരി പാടശേഖരസമിതി യോഗത്തിൽ സമരപ്രഖ്യാപനവും നടത്തി. പാടശേഖരസമിതി സെക്രട്ടറി ചക്രപാണി അധ്യക്ഷനായി.


ഭൂവുടമകളായ പി.രാജശേഖരൻ, പി.ബാലകൃഷ്ണൻ, എസ്.ഗോപാലകൃഷ്ണൻ, എം.വേണുഗോപാൽ, പി.മോഹനൻ, എം.ശരത്, വി.സന്തോഷ്, എം.ദേവൻ, ആർ.രാജേഷ്, പി.ശിവകുമാർ, എസ്.മനോജ്, എം.സ്വാമിനാഥൻ, പി.ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !