അമേരിക്ക നിലപാട് തിരുത്താതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ്

ടെഹ്റാൻ: അമേരിക്ക അവരുടെ നിലപാട് തിരുത്തുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാസമിതിയുടെ മുന്നറിയിപ്പ്. 


ഇറാനെതിരേ ഇനി അമേരിക്ക സൈനികഭീഷണി ഉയർത്തരുതെന്ന് സുരക്ഷാസമിതി സെക്രട്ടറിയും ഇസ്‍ലാമിക് റെവഷൂണറി ഗാർഡ് കമാൻഡറുമായ മുഹമ്മദ് ബാഗർ സോൽഘദാർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


ഇറാനും അവരെ പിന്തുണയ്ക്കുന്ന സായുധസംഘങ്ങൾക്കുമെതിരായ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണം, ഇറാൻ തുറമുഖങ്ങൾക്കുമേൽ യു.എസ്. ഏർപ്പെടുത്തിയ നാവിക ഉപരോധം നീക്കണം, മേഖലയിലെ സൈനികസാന്നിധ്യം പിൻവലിക്കണം എന്നീ ആവശ്യങ്ങളും പ്രസ്താവനയിലുണ്ട്. 


യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് പൂർണ നഷ്ടപരിഹാരം നൽകണമെന്നും ഉപരോധങ്ങൾ നീക്കണമെന്നും വിദേശരാജ്യങ്ങളിലെ മരവിപ്പിച്ച ഇറാൻ ആസ്തികൾ നിരുപാധികം വിട്ടുനൽകണമെന്നും പറഞ്ഞു. ഇരുരാജ്യങ്ങളുമൊപ്പിട്ട് ജൂൺ 17-ന് നിലവിൽവന്ന ഇസ്‍ലാമാബാദ് ധാരണാപത്രം ലംഘിച്ചതിന് യു.എസ്. നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ആവശ്യപ്പെട്ടു. അതേസമയം, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ കരാർധാരണയിലേക്ക് അടുക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.


ചർച്ചകൾ ക്രിയാത്മകവും അനുകൂലവുമായ അന്തരീക്ഷത്തിൽ പുരോഗമിക്കുകയാണെന്ന് ഒമാൻ അറിയിച്ചു. മൊജ്തബ ഖാംനയിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖാംനയി അതിഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇറാൻവയർ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 28-ന് യു.എസ്.-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് മുൻ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനി കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മൊജ്തബ അതിനുശേഷം പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !