‘13–ാം വയസ്സിൽ ജയിലിൽ കയറിയതാ. 2 കൊലക്കേസുണ്ട്... സ്വന്തം വക്കീലുണ്ടെടാ’ പിടിയിലായതിനു പിന്നാലെ പോലീസിനെ വെല്ലുവിളിച്ച് പ്രതികൾ

കടയ്ക്കൽ ;സ്വന്തം വക്കീലുണ്ടെന്നും ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ കാണിച്ചു തരാമെന്നും പ്രതികളുടെ വെല്ലുവിളി, മോഷണക്കേസിൽ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാർക്കു നേരെ പ്രതികൾ വെല്ലുവിളി ഉയർത്തിയത്.

‘13–ാം വയസ്സിൽ ജയിലിൽ കയറിയതാ. 2 കൊലക്കേസുണ്ട്... സ്വന്തം വക്കീലുണ്ടെടാ’ പിടിയിലായതിനു പിന്നാലെ പ്രതികൾ പൊലീസിനെ വെല്ലുവിളിച്ചുകൊണ്ടു പറഞ്ഞു. ‘കോടതിയിൽ കൊണ്ടു പോ., കൂടിപ്പോയാൽ 14 ദിവസം. അതുമല്ലെങ്കിൽ ഒരു മാസം. തിരിച്ചു വരും, കാണിച്ചു തരാം’ പ്രതികൾ പറഞ്ഞു.കട കുത്തിത്തുറന്നു പണവും മൊബൈൽ ഫോണും കവർന്നു രക്ഷപ്പെടുന്നതിനിടയിൽ പിടികൂടി മോഷ്ടാക്കളാണ് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. 

തിരുവനന്തപുരം കല്ലിയൂർ കുറക്കോട്ടുകോണം കുന്നുംപുറത്ത് വീട്ടിൽ യദുകൃഷ്ണൻ (18), ശ്രീകാര്യം ചന്തവിള പുതുവൽ പുത്തൻ വീട്ടിൽ ആദർശ് (20) എന്നിവരെ ആണ് കടയ്ക്കൽ എസ്.ഐ. ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബൈക്കിൽ ആണ് ഇവർ എത്തിയത്. പാങ്ങലുകാട് ജംക്‌ഷനിലെ കട പൊളിച്ചു കയറി മൊബൈൽ ഫോണും പണവും കവർന്നു.

കടയുടെ ഗ്ലാസ് അടിച്ചു പൊട്ടിക്കുന്നതിനിടയിൽ കൈയിൽ മുറിവേറ്റതിനെത്തുടർന്നു ചികിത്സയ്ക്കായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്കു കയറിയപ്പോഴാണ് പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ പിടികൂടിയത്. ഒട്ടേറെ കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. 

കൊല്ലം ഈസ്റ്റ്‌, തിരുവനന്തപുരം മ്യൂസിയം, കഴക്കൂട്ടം, തുമ്പ, നെടുമങ്ങാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, വാഹനക്കടത്ത്, കൊലപാതക ശ്രമം തുടങ്ങിയ 10 കേസുകൾ ഇവർക്കെതിരെ നിലവിലുണ്ട്. കഞ്ചാവ്, എംഡിഎംഎ എന്നിവയുടെ വിപണനവുമായി ഇവർക്കു നേരിട്ട് ബന്ധമുണ്ടെന്നും എസ്.ഐ ജ്യോതിഷ് ചിറവൂർ പറഞ്ഞു. പൊലീസുകാരെ വെല്ലുവിളിക്കാനും ആക്രമിക്കാനുമുള്ള പ്രതികളുടെ ശ്രമം സംഘർഷാവസ്ഥ സൃഷ്ടിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !