യുവാവിനെ ഭാര്യയും കാമുകനും ചേർന്നു കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിൽ

യുവാവിനെ ഭാര്യയും കാമുകനും ചേർന്നു കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിൽ

ഗാന്ധിനഗർ; രണ്ട് വർഷത്തിലേറെയായി കാണാതായ യുവാവിനെ ഭാര്യയും കാമുകനും ചേർന്നു കൊലപ്പെടുത്തി കുഴിച്ചിട്ടെന്നു കണ്ടെത്തി. ഗുജറാത്തിലെ ജാംനഗറിലെ ഒരു ഫാക്ടറിയിലാണു കാണാതായ ജിഗ്നേഷ് മാവ്ദിയയുടെ മൃതദേഹം കുഴിച്ചിട്ടത്.

മദ്യത്തിൽ സയനൈഡ് കലർത്തിയാണ് ജിഗ്നേഷിനെ ഭാര്യ പൃഥ്വിയും കാമുകൻ നിലേഷും ചേർന്നു കൊലപ്പെടുത്തിയത്. തുടർന്ന് ഭർത്താവ് ജോലി തേടി ഓസ്‌ട്രേലിയയിലേക്കു പോയതായി യുവതി വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ചു.ജിഗ്നേഷിന്റെ തിരോധാനത്തിൽ സംശയം തോന്നിയ സഹോദരൻ അശോക് ധർമേഷ്‌ഭായ് മാധവ്ജിഭായ് മാവ്ദിയ ജൂലൈ 26 ന് പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. 

ജിഗ്നേഷിനെ കുറിച്ചു ചോദിക്കുമ്പോൾ ഓസ്‌ട്രേലിയയിൽ ജോലി ചെയ്തിരുന്ന കമ്പനി ഫോണിൽ വിളിക്കാൻ അനുവദിക്കുന്നില്ലെന്നാണ് പൃഥ്വി പറഞ്ഞിരുന്നത്. ഇതേതുടർന്ന് കുടുംബാംഗം ഓസ്ട്രേലിയയിലേക്കു പോകാനും തയാറെടുത്തു. അവിടെ ചെന്ന് ജിഗ്നേഷിനെ കാണാനായി വിലാസം അടക്കമുള്ള വിവരങ്ങൾ ചോദിച്ചപ്പോഴും യുവതി കൈമലർത്തി. തുടർന്നാണു കുടുംബം പരാതി നൽകിയത്.പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ രണ്ടു വർഷത്തിനു മുൻപ് ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയെന്നു യുവതി സമ്മതിച്ചു. 

2024 മേയ് മാസത്തിലാണ് ജിഗ്നേഷിനെ കൊലപ്പെടുത്തിയത്. ജിഗ്നേഷിന്റെ പാർട്ണറായി പ്രവർത്തിച്ച നിലേഷുമായാണ് യുവതി അടുപ്പത്തിലായത്. ഇരുവരും ചേർന്നു പാട്ടത്തിനെടുത്ത ഫാക്ടറിയിൽ 12 അടി താഴ്ചയുള്ള കുഴിയിലാണ് ജിഗ്നേഷിനെ കുഴിച്ചിട്ടത്. മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !