സംസ്ഥാനത്ത് രക്തം വാഗ്ദാനം ചെയ്തു പണം വാങ്ങി തട്ടിപ്പ്

കൊച്ചി; ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കു രക്തം വാഗ്ദാനം ചെയ്തു പണം വാങ്ങി തട്ടിപ്പ്.

സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയകൾക്കു രക്തം തേടുന്നവരിൽനിന്നു യാത്രാച്ചെലവിനും ഭക്ഷണത്തിനുമെന്ന പേരിൽ പണം വാങ്ങിയശേഷം മുങ്ങുന്നതാണു തട്ടിപ്പിന്റെ രീതി. പണം ഓൺലൈനായാണു വാങ്ങുന്നത്. 

ഹൃദയ ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃശൂർ കുന്നംകുളം സ്വദേശിയുടെ പക്കൽനിന്ന് ഇന്നലെ ഇത്തരത്തിൽ പണം തട്ടി. ബന്ധുക്കളുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു.രക്തദാനവുമായി ബന്ധപ്പെട്ട വാട്സാപ് ഗ്രൂപ്പുകളിലും കൂട്ടായ്മകളിലും നുഴഞ്ഞുകയറിയാണു തട്ടിപ്പുകാരുടെ പ്രവർത്തനം. രക്തം ആവശ്യമുള്ള രോഗിയുടെയോ കൂട്ടിരിപ്പുകാരുടെയോ നമ്പറുകളിൽ ബന്ധപ്പെട്ടു രക്തം നൽകാമെന്ന് അറിയിക്കും. 

വണ്ടിക്കൂലിക്കും ഭക്ഷണത്തിനും പണം മുൻകൂർ ആവശ്യപ്പെടും. 1000 രൂപ മുതലുള്ള ചെറിയ തുകയാണ് ആവശ്യപ്പെടുക.രക്തം നൽകേണ്ട ദിവസം രോഗിയുടെ ബന്ധുക്കൾ വിളിച്ചാൽ തങ്ങൾ ആശുപത്രിയിലെത്തിയിട്ടുണ്ടെന്നും പിന്നീടു രോഗിയുടെ ബന്ധുക്കളെ കണ്ടെത്താനായില്ലെന്നും പറഞ്ഞു ഫോൺ ഓഫാക്കി മുങ്ങുകയാണു രീതി. 

അമൃത ആശുപത്രിയിലെ മെഡിക്കൽ വിദ്യാർഥി സന്ദീപ് റെഡ്ഡി എന്നു പരിചയപ്പെടുത്തി 9701443331 എന്ന വാട്സാപ് നമ്പറിൽനിന്നാണു തൃശൂർ സ്വദേശിയെ തട്ടിപ്പു സംഘം ബന്ധപ്പെട്ടത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ ഒട്ടേറെ പേരെ ഇതേ നമ്പറിൽനിന്നു വിളിച്ചു കബളിപ്പിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !