കോട്ടയം ; കെഎസ്ആർടിസി ബസുകളിൽ കാൻസർ രോഗികൾക്കു നൽകിയിരുന്ന സൗജന്യയാത്ര നിലച്ചു. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്താണു കാൻസർ രോഗികൾക്കായി ‘ഹാപ്പി ലോങ് ലൈഫ്’ പദ്ധതി പ്രഖ്യാപിച്ചത്.
ഇതുപ്രകാരം ചേർന്നവർക്ക് 6 മാസത്തേക്കാണു സൗജന്യ യാത്രയ്ക്കുള്ള കാർഡ് അനുവദിച്ചത്. കാർഡ് പിന്നീടു പുതുക്കി നൽകുമെന്നായിരുന്നു ഉറപ്പ്.എന്നാൽ ആശുപത്രിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി നൽകിയിരുന്ന തിരിച്ചറിയൽ കാർഡ് ഇപ്പോൾ പുതുക്കാൻ കഴിയുന്നില്ല.പുതിയതായി ചേരുന്നവർക്കു കാർഡ് ലഭിക്കുന്നുമില്ല. കെഎസ്ആർടിസിയുടെ തിരുവനന്തപുരം ഹെഡ് ഓഫിസിൽ നേരിട്ട് അന്വേഷിക്കുന്നവർക്ക്, സാങ്കേതിക കാരണങ്ങളാൽ കാർഡ് അച്ചടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും (സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ) കീമോതെറപ്പി, റേഡിയേഷൻ, തുടർ ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് കെഎസ്ആർടിസിയുടെ ഓർഡിനറി മുതൽ സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. അതോടൊപ്പം രോഗിക്ക് ബസിൽ സീറ്റും ഉറപ്പു നൽകിയിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.