തിരുവനന്തപുരം ;സംസ്ഥാനത്തെ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാകും ഫലം പ്രസിദ്ധീകരിക്കുക. മാർച്ച് മാസം ആയിരുന്നു പരീക്ഷ നടന്നത്. മുൻവർഷം ജൂൺ രണ്ടിനായിരുന്നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നത്. ഈ വർഷം ജൂൺ മാസം പത്താം തീയതി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും പശ്ചിമേഷ്യയിൽ പരീക്ഷ മാറ്റിവച്ചതിനെ തുടർന്ന് ഫലപ്രഖ്യാപനവും നീളുകയായിരുന്നു.സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി എഴുത്തുപരീക്ഷ 80 മാർക്കിലും ഇന്റേണൽ അസസ്മെന്റ് / പ്രാക്ടിക്കൽ 20 മാർക്കിലുമാണ് നടത്തിയത്. പരീക്ഷയിൽ വിജയിക്കാൻ ഓരോ വിഷയങ്ങൾക്കും കുറഞ്ഞത് 35 ശതമാനം മാർക്ക് വേണം. ഓരോ വിഷയങ്ങളിലും വിജയിക്കാൻ ആവശ്യമായ മാർക്ക് നേടാൻ കഴിയാത്തവർക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം.
ഔദ്യോഗിക വെബ്സൈറ്റായ results.hse.kerala.gov.in ൽ പരീക്ഷ ഫലം ലഭ്യമാകും. സൈറ്റിൽ Kerala Plus One Result 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. റജിസ്ട്രേഷൻ നമ്പരും ജനനത്തീയതിയും നൽകുക. ആവശ്യമായ മറ്റ് വിവരങ്ങളും നൽകുക. സ്ക്രീനിൽ ലഭ്യമാകുന്ന പരീക്ഷാ ഫലം തുടർ ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.