രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി എസ്എഫ്ഐ

ന്യൂഡൽഹി; നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് എസ്എഫ്ഐ.

ജൂലൈ 24ന് അഖിലേന്ത്യാ വിദ്യാർഥി പണിമുടക്ക് നടത്തും. വിദ്യാർഥികളെ ക്രൂരമായി നേരിട്ട പൊലീസ് നടപടിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുമെന്നും എസ്എഫ്ഐ അറിയിച്ചു. പൊലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ മുൻ ജഡ്ജിമാരെയും പ്രമുഖ വ്യക്തികളെയും ഉൾപ്പെടുത്തി 'പീപ്പിൾസ് കമ്മിഷൻ' രൂപീകരിക്കുമെന്നും എസ്എഫ്ഐ നേതൃത്വം പറഞ്ഞു.

ജൂലൈ 22ന് രാജ്യത്തുടനീളമുള്ള എല്ലാ കോളജുകളിലും സർവകലാശാലകളിലും ക്യാംപെയിനുകളും പ്രതിഷേധ റാലികളും സംഘടിപ്പിക്കും. ജൂലൈ 23ന് വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ലോക്ഭവൻ മാർച്ച് നടത്തും. 

ഡിവൈഎഫ്ഐ, സിഐടിയു, കിസാൻ സഭ തുടങ്ങിയ വിവിധ സംഘടനകളുടെ പിന്തുണയോടെയാകും മാർച്ച്. ജൂലൈ 25ന് പൊലീസുകാർക്ക് എസ്എഫ്ഐ പ്രവർത്തകർ 'മെലഡി' ചോക്ലേറ്റുകൾ വിതരണം ചെയ്യും. ഇതിനൊപ്പം പൊലീസ് അതിക്രമങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിച്ച് ജനങ്ങളിൽ നിന്ന് ഒപ്പുശേഖരണവും നടത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !