കായംകുളം നഗരസഭ കൗൺസിൽ യോഗത്തിനിടെ കയ്യാങ്കളി

കായംകുളം; കായംകുളം നഗരസഭ കൗൺസിൽ യോഗത്തിനിടെ കയ്യാങ്കളി. മർദനമേറ്റ നഗരസഭ ചെയർമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അജൻഡയിൽ ഉൾപ്പെടാത്ത വിഷയം ഉന്നയിച്ച് എൽഡിഎഫ് കൗൺസിലർമാർ സഭാ നടപടികൾ അലങ്കോലപ്പെടുത്തുകയും ചെയർമാന്റെ ഡയസ്സിൽ കയറി നഗരസഭ ചെയർമാൻ ശരത് ലാൽ ബെല്ലാരിയെ മർദിക്കുകയുമായിരുന്നു. സംഭവത്തിൽ യുഡിഎഫ് പ്രതിഷേധിച്ചു.

നഗരസഭ 40-ാം വാർഡിൽ പ്രവർത്തിക്കുന്ന 51-ാം നമ്പർ അങ്കണവാടി 2-ാം വാർഡിലേക്ക് മാറ്റണമെന്ന ആവശ്യം എൽഡിഎഫ് മെമ്പർന്മാർ ഉന്നയിച്ചതാണ് സംഘർഷത്തിന്റെ തുടക്കം. 

ചെയർമാനെ രക്ഷിക്കാൻ സമീപത്ത് എത്തിയ യുഡിഎഫ് കൗൺസിലർന്മാരായ മിനി അച്ഛൻകുഞ്ഞ്, ബിജു നസറുള്ള, സുമയ്യ എന്നിവർക്കും മർദനമേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഭാനടപടികൾ അലങ്കോലപ്പെടുത്തി ചെയർമാൻ ഉൾപ്പെടെയുള്ളവരെ മർദിച്ച സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !