ജെൻ സീകളെന്ന രാഷ്ട്രീയ ആയുധം,തന്ത്രങ്ങളിൽ ചുവട് മാറ്റി പ്രതിപക്ഷം

ഡൽഹി;ഇന്ത്യ ഇതുവരെ കണ്ട വിദ്യാർഥി പ്രക്ഷോഭങ്ങളിൽ നിന്നെല്ലാം വ്യത്യസ്തം! നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെ ചോദ്യം ചെയ്ത് ജന്തർമന്തറിൽ കാര്യഗൗരവമില്ലാത്ത ജെൻ സീ പിള്ളേർ നയിച്ച സമരം അതിന്റെ രീതികൾ കൊണ്ടും സമരഭാഷകൊണ്ടും അവരുടെ ഇടപെടൽകൊണ്ടും വ്യത്യസ്തമായിരുന്നു.

അവർ ഉയർത്തിയ പ്ലക്കാർഡുകളിലെ ഭാഷയിൽ പോലും ആ മാറ്റം പ്രതിഫലിച്ചിരുന്നു. ഭരണകൂടത്തോട് അവരേറ്റുമുട്ടിയത് വിയോജിപ്പിന്റെയും പരിഹാസത്തിന്റെയും പുതിയ ഭാഷയുമായാണ്. അതിൽ ലൈംഗികച്ചുവ പ്രകടമായിരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ ആക്ഷേപഹാസ്യത്തിനും ഒരു ജെൻ സീ ഭാഷ രചിക്കുകയായിരുന്നു സമരക്കാർ.അന്ന് ഫ്രാൻസിൽ ഇന്ന് ഇന്ത്യയിൽ ഭരണവർഗത്തെ യാഥാർഥ്യബോധത്തിലെത്തിക്കാൻ ഇത്തരത്തിൽ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുന്നത് ഇത്യാദ്യമായല്ല. 

അതുകൊണ്ടാണ് ഫ്രഞ്ച് വിപ്ലവകാലത്തിന്റെ ഓർമകളിലേക്ക് ചിലരെങ്കിലും തിരിച്ചുപോയതും. അന്ന് ലിബെൽസ് എന്നറിയപ്പെട്ടിരുന്ന ലഘുലേഖകളുമായിട്ടാണ് ഇന്ന് ജന്തർമന്തറിൽ ഉയർന്ന പ്ലക്കാർഡുകളെ പലരും താരതമ്യം ചെയ്യുന്നത്. അക്കാലത്ത് പ്രത്യക്ഷപ്പെട്ട ലഘുലേഖകളിൽ ഏറ്റവും വിവാദമായ ലഘുലേഖകളിൽ ഒന്നായിരുന്നു ലൂയി പതിനഞ്ചാമന്റെ അധികാരപ്രമത്തത തകർക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെയും ലൈംഗികതയെയും പരിഹസിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടത്. 

ലൂയി പതിനഞ്ചാമന്റെ ചെങ്കോൽ കാണാനില്ലെന്നും അത് നീണ്ട തിരച്ചിലിൽ അതീവസുന്ദരിയായ ഒരു പ്രഭ്വിയുടെ ശുചിമുറിയിൽ നിന്നാണ് അത് കണ്ടെത്തിയതെന്നുമാണ് ലഘുലേഖയിൽ ഉണ്ടായിരുന്നത്. ദൈവീകമായി കാണുന്ന അധികാര പ്രതീകങ്ങളെ അശ്ലീല ആക്ഷേപഹാസ്യത്തിന്റെ കരുത്തിൽ തകർക്കുകയായിരുന്നു അന്നത്തെ എഴുത്തുകാരുടെ ലക്ഷ്യം. ഇവിടെ ജെൻ സീ സ്വീകരിച്ചിരിക്കുന്നതും അതേ മാർഗമാണ്. 

ഫ്രഞ്ചുവിപ്ലവ കാലത്ത് ലഘുലേഖകളായിരുന്നെങ്കിൽ ജെൻ സീ കാലത്ത് അത് സോഷ്യൽ മീഡിയ ട്രെൻഡുകളാണ്. ഇൻസ്റ്റാഗ്രാം, എക്‌സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ മീമുകളിലൂടെയും പരിഹാസത്തിലൂടെയുമാണ് യുവതലമുറ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. ഒപ്പം കുറിക്കുകൊള്ളുന്ന പ്ലക്കാർഡുകളും അവരുയർത്തുന്നു. 

പ്ലക്കാർഡുകളിൽ നിന്ന് പഞ്ച് ലൈനുകളിലേക്ക്  Gonna Create a New S*x Position Calles Modi, Where I am at top and doing nothing. അധികാരം വേണം, പക്ഷെ അത് പ്രയോജനകരമാകുന്ന രീതിയിൽ ഉപയോഗിക്കാനറിയില്ലെന്ന് പരിഹസിക്കുകയാണ് ഇവിടെ ജെൻസി. 'മോദിജി, നിങ്ങളുടെ അടിവസ്ത്രത്തിന്റെ ഹുക്ക് ഇടൂ, അഴിമതി കാണാനാകുന്നുണ്ട്.' പുരുഷാധിപത്യ സങ്കല്പങ്ങളെയും സ്ത്രീയെ സംബന്ധിച്ചിടത്തോളം അപമാനകരമെന്ന് കരുതപ്പെടുന്ന രീതികളെയും തലകീഴായ് മറിക്കുകയാണ് ഇവിടെ ജെൻ സീ. 

സ്ത്രീവിരുദ്ധമായി ഉപയോഗിക്കാറുള്ള ശൈലികളെ ഭരണാധികാരിക്കെതിരെ തിരിച്ചുവിട്ടുകൊണ്ട് അഴിമതിയെ തുറന്നുകാട്ടുകയാണ്. ഇറ്റാലിയൻ പ്രധാനമന്ത്രി മെലോനിയും മോദിയും തമ്മിലുള്ള സൗഹൃദത്തെ പരിഹസിച്ചും വിദ്യാർഥികൾ പ്ലക്കാർഡുകൾ ഉയർത്തി. 'ഞങ്ങൾ വിദ്യാർഥികളായതുകൊണ്ടാണ് മർദിച്ചത്, മെലോനി ആയിരുന്നെങ്കിൽ ഇപ്പോൾ കൈകൾക്കുള്ളിലുണ്ടായിരുന്നേനെ', ' മെലോനി മാഡം, മോദിജിയെ ബ്ലോക്ക് ചെയ്യണം, ആളത്ര നല്ലതല്ല', 'Dudes either support Modi, or can make a person cum, I'm sorry I don't make thes rules' എന്ന പ്ലക്കാർഡിലൂടെ തീവ്ര ദേശീയതയുമായി ബന്ധപ്പെട്ട പുരുഷത്വ സങ്കൽപ്പങ്ങളെ (Hindutva hypermasculinity) ലൈംഗികതയുമായി ബന്ധപ്പെടുത്തി പരിഹസിക്കുകയാണ്. ഹൈപ്പർ-മാസ്‌കുലിനിറ്റിയുടെ മുഖമടച്ചുള്ള പ്രഹരം. 

പോലീസിന്റെ ക്രൂരതയെ പരിഹസിക്കുന്ന "Police Daddy Hit Me Harder" പോലുള്ള മുദ്രാവാക്യങ്ങൾ ഭരണകൂടത്തിന്റെ മർദ്ദനമുറകളെ തങ്ങൾ ഭയപ്പെടുന്നില്ല എന്ന സന്ദേശമാണ് നൽകുന്നത്.എന്താണ് ഇത്തരം പ്രതിഷേധങ്ങളുടെ ലക്ഷ്യം ഭരണാധികാരികളെ സാധാരണ മനുഷ്യരായി ചിത്രീകരിക്കുന്നതിലൂടെ അവരുടെ അപ്രമാദിത്വം ഇല്ലാതാകും. അതിന് ഉദാഹരണമാണ് ഇറ്റാലിയൻ പ്രധാനമന്ത്രി മെലോനിയുമായി പ്രധാനമന്ത്രിയെ കൂട്ടിച്ചേർത്തുകൊണ്ടുള്ള മീമുകൾ. 'പ്രണയ മീമുകൾ' (Meloni memes) വഴി അതിശക്തനായ ഭരണാധികാരിയെ വെറും സാധാരണ മനുഷ്യനായി അവതരിപ്പിക്കുകയാണ് പ്രതിഷേധക്കാർ.ഭരണകൂടം ജനങ്ങളിൽ ചെലുത്തുന്ന ഭയത്തെ ഇതില്ലാതാക്കും. 

അതിമാനുഷികൻ ദൈവത്താൽ നിയോഗിക്കപ്പെട്ടവൻ എന്നെല്ലാം സ്വയം അവകാശപ്പെടുന്ന ഒരു നേതാവിനെ തമാശകളിലൂടെയും പരിഹാസങ്ങളിലൂടെയും 'ചെറുതാക്കി' കാണിക്കുമ്പോൾ, വിയോജിപ്പിന്റെ ശബ്ദത്തിന് മുറുക്കമേറും.ഇത്തരം മുദ്രാവാക്യങ്ങളിലൂടെ അധികാരികൾക്കും സാധാരണ മനുഷ്യരെപ്പോലെ കുറവുകളുണ്ടെന്ന് സ്ഥാപിക്കുകയാണ്. ഇത് ജനാധിപത്യപോരാട്ടങ്ങൾക്ക് പുതിയ ഊർജ്ജം നൽകും. ഭരണകൂടത്തെ പരസ്യമായി പരിഹസിച്ചുകൊണ്ട് വെല്ലുവിളിക്കുന്ന ഭാഷ നേരത്തേ പറഞ്ഞതുപോലെ എല്ലാകാലത്തുമുണ്ടായിരുന്നു. ജെൻസീ അതിൽ അല്പം കൂടെ ഭയമില്ലാതെ ഹാസ്യം കലർത്തിയെന്നുമാത്രം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !