ബെംഗളൂരു ;ഒന്നര പതിറ്റാണ്ടിനിടെ രാജ്യാന്തര ലഹരി മാഫിയയുടെ പറുദീസയായി ബെംഗളൂരു മാറിയപ്പോൾ വലയിൽ വീണതിലധികവും മലയാളികൾ.
കോളജ് വിദ്യാർഥികളും യുവാക്കളുമാണു കൂടുതലായി റാക്കറ്റിന്റെ ഭാഗമായത്. ഈ വർഷം ഏപ്രിൽ 30 വരെ ബെംഗളൂരു പൊലീസ് റജിസ്റ്റർ ചെയ്ത 1959 കേസുകളിൽ 256 എണ്ണം ലഹരി ഇടപാടിനും 1703 എണ്ണം ലഹരി ഉപയോഗത്തിനും എതിരെയാണ്. 21 വിദേശികൾ ഉൾപ്പെടെ 2612 പേരാണ് അറസ്റ്റിലായത്. 130 കോടി രൂപയുടെ ലഹരി പിടികൂടി. ബഹുരാഷ്ട്ര കമ്പനികളെയും കോളജുകളെയും പബ്ബുകളെയും ചുറ്റിപ്പറ്റിയുള്ള ഇടപാടുകളിലാണ് അറസ്റ്റ്.വെബ്സൈറ്റിലൂടെ കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നു ബെംഗളൂരുവിലെ ഫോറിൻ പോസ്റ്റ് ഓഫിസ് മുഖേന ലഹരി ഇറക്കുമതി ചെയ്തതിനു കുടുങ്ങിയവരിലും മലയാളികളുണ്ട്.വീസ കാലാവധി കഴിഞ്ഞും നഗരത്തിൽ തങ്ങുന്ന ആഫ്രിക്കയിൽ നിന്നുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾ മുഖേന മഹാരാഷ്ട്ര, ഗോവ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ബെംഗളൂരുവിലേക്കു ലഹരി ഒഴുക്കുന്നത്. മെസേജിങ് ആപ്പുകൾ വഴി എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളയച്ചാണ് ഇടപാടുകൾ നടത്തുന്നത്.
കാനഡയിൽ നിന്ന് ഒഴിഞ്ഞ പാൽപ്പൊടി കാനുകളിൽ ബെംഗളൂരു വിമാനത്താവളം വഴി ലഹരി ഇറക്കുമതി ചെയ്ത സംഘങ്ങളെ കണ്ടെത്താൻ ഒരു ഘട്ടത്തിൽ ഇന്റർപോളിന്റെ സഹായം പോലും പൊലീസ് തേടി. അതേസമയം, മലയാളി കോളജ് വിദ്യാർഥികളെ ലഹരിയിടപാടുകാരായി ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളും നഗരത്തിലുണ്ട്.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.