ബിജെപിയുടെ വ്യാജ ലെറ്റര്‍ ഹെഡ് നിര്‍മിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് മേധാവിക്കു പരാതി നല്‍കി ബിജെപി.

തിരുവനന്തപുരം; ബിജെപി ഭാരവാഹികള്‍ക്കെതിരെ സംസ്ഥാന അധ്യക്ഷന്‍ അച്ചടക്കനടപടി സ്വീകരിച്ചതായി ലെറ്റര്‍ ഹെഡില്‍ കത്തു പ്രചരിപ്പിച്ച സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കി ബിജെപി.

വ്യാജ ലെറ്റര്‍ ഹെഡ് നിര്‍മിച്ചാണ് തെറ്റായ കാര്യം പ്രചരിപ്പിച്ചതെന്നും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും കാട്ടിയാണ് പാര്‍ട്ടി പരാതി നല്‍കിയിരിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് ബിജെപിയില്‍ വിവാദം ശക്തമായിരിക്കുന്നത്. വലിയ തോതില്‍ വെട്ടിപ്പു നടന്നുവെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് ഔദ്യോഗിക വിഭാഗം പറയുന്നു. 

കണക്കുകള്‍ സംബന്ധിച്ച് ഓഡിറ്റ് നടക്കുകയും മികച്ച തിരഞ്ഞെടുപ്പ് മാനേജ്‌മെന്റാണ് കേരളത്തില്‍ നടന്നതെന്നും കേന്ദ്രനേതൃത്വം തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഔദ്യോഗിക വിഭാഗം പറയുന്നു.കൊടികളുടെ നിര്‍മാണത്തിലും ഹെലികോപ്ടര്‍, കാര്‍ വാടക ഇനത്തിലും വെട്ടിപ്പു നടത്തിയെന്നാണ് ആരോപണം. 

അതേസമയം, വിവിധ കമ്പനികളില്‍നിന്നു ടെന്‍ഡര്‍ സ്വീകരിച്ച് ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് കരാറുകള്‍ നല്‍കിയതെന്നും കരാറുകള്‍ ലഭിക്കാതിരുന്നവരാണ് പരാതികള്‍ക്കു പിന്നിലെന്നും ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉയര്‍ന്ന പരാതികളില്‍ നടപടി ഉണ്ടായിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ ഒരു തരത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ലെന്നുമാണ് ഔദ്യോഗിക വിഭാഗം പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !