തിരുവനന്തപുരം: സ്ത്രീകളുടെ ശരീരത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന ഓൺലൈൻ ചാനലുകളെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാശിശു വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.
മന്ത്രിയായിട്ടും മുഖം പകർത്താതെ തന്റെ ശരീരത്തിന്റെ ചിത്രം പകർത്തിയെന്നും ഇത്തരം പ്രവണതകൾ വ്യാപകമായി വർധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതുതടയുന്നത് സംബന്ധിച്ച് നിയമനിർമാണം നടത്താൻ സർക്കാർ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.കൊല്ലത്തെ ഒരു സ്‌കൂളിൽ നടന്ന ചടങ്ങിലാണ് ദുരനുഭവമുണ്ടായതെന്ന് മന്ത്രി വെളിപ്പെടുത്തി. മുഖം പകർത്താതെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതുകണ്ട ചിലർ പ്രശ്‌നമുണ്ടാക്കി അത് ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നു.
എങ്കിലും സ്‌ക്രീൻഷോട്ടുകൾ പ്രചരിച്ചു. സംസ്ഥാനത്തെ ഒരു മന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ സ്ത്രീക്കുണ്ടായേക്കാവുന്ന അനുഭവം എന്തായിരിക്കും എന്ന് മന്ത്രി ചോദിച്ചു. സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ചടങ്ങുകളിലും ഇത്തരം വഴിവിട്ട രീതിയിൽ ഓൺലൈൻ ചാനലുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇതിനെതിരെ നിയമനിർമാണം നടത്താനുള്ള സാധ്യതകൾ സർക്കാർ തീർച്ചയായും പരിശോധിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുളള കുറ്റകൃത്യങ്ങളോട് സീറോ ടോളറൻസ് എന്നതാണ് സർക്കാർ നയം. ഇതിന്റെ ഭാഗമായി 'സേഫ് വിമൻ പോളിസി', 'സേഫ് ഫാമിലി പോളിസി' എന്നിവ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.