അബുദാബി; യുഎസ്–ഇറാൻ പ്രാദേശിക സംഘർഷങ്ങളെത്തുടർന്ന് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതോടെ യുഎഇയിൽനിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ മുടങ്ങി.
റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് കുവൈത്തിലെ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവച്ച സാഹചര്യത്തിലാണ് വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തത്.എമിറേറ്റ്സ് വിമാനങ്ങൾ റദ്ദാക്കി ദുബായിൽനിന്നുള്ള എമിറേറ്റ്സ് എയർലൈൻ ഇന്നും നാളെ(ഞായർ)യും അവരുടെ ഭൂരിഭാഗം കുവൈത്ത് സർവീസുകളും റദ്ദാക്കിയതായി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ടിയിരുന്ന ഇകെ 857 വിമാനവും അതിന്റെ മടക്ക സർവീസായ ഇകെ 858-ഉം റദ്ദാക്കി.
ഞായറാഴ്ച ദുബായിൽനിന്ന് കുവൈത്തിലേക്കുള്ള ഇകെ 853, ഇകെ 855, ഇകെ 857, ഇകെ 859 എന്നീ വിമാനങ്ങളും, കുവൈത്തിൽനിന്ന് ദുബായിലേക്കുള്ള ഇകെ 854, ഇകെ 856, ഇകെ 858, ഇകെ 860 എന്നീ മടക്ക സർവീസുകളും പൂർണ്ണമായി റദ്ദാക്കിയിട്ടുണ്ട്. യാത്രാ തടസ്സം നേരിട്ടവർ ബുക്കിങ് ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് എമിറേറ്റ്സ് നിർദേശിച്ചു.എയർ അറേബ്യയും ഇത്തിഹാദും ഷാർജ, അബുദാബി എന്നിവിടങ്ങളിൽനിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള ഇന്നത്തെയും നാളത്തെയും മുഴുവൻ സർവീസുകളും എയർ അറേബ്യയും റദ്ദാക്കിയിട്ടുണ്ട്.
ഷാർജയിൽനിന്നുള്ള ജി9068, ജി9124, ജി9121 വിമാനങ്ങളും അബുദാബിയിൽനിന്നുള്ള 3എൽ020, 3എൽ022 വിമാനങ്ങളും ഇവയുടെ മടക്ക സർവീസുകളുമാണ് റദ്ദാക്കിയത്. അതേസമയം, അബുദാബിയിൽനിന്നുള്ള ഇത്തിഹാദ് എയർവേസിന്റെ ഇവൈ 653, ഇവൈ 654 സർവീസുകൾ നിലവിൽ റദ്ദാക്കിയിട്ടില്ലെങ്കിലും ഇവ പുതുക്കിയ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് (അവൈറ്റിങ് അപ്ഡേറ്റ്) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേസും അവരുടെ ഭൂരിഭാഗം സർവീസുകളും പുനഃക്രമീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ കൃത്യമായ സമയവിവരം അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.