കപ്പലിനു നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ കൊല്ലപ്പെട്ടു.

കപ്പലിനു നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ കൊല്ലപ്പെട്ടു.

കീവ്: യുക്രെയ്ൻ‍ നഗരമായ ഒഡേസയുടെ തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ കൊല്ലപ്പെട്ടു.

കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്. ഇന്ത്യൻ–സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. ഗിനിയ-ബിസാവു പതാകയുള്ള കപ്പലിന് നേരെയാണ് റഷ്യൻ ക്രൂസ് മിസൈൽ ആക്രമണം ഉണ്ടായതെന്നു യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ‘ഗോൾ‍‍ഡൻ ലിയോ’ എന്ന കപ്പലിനു നേരെയാണ് ആക്രമണം.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒഡേസ മേഖലയിൽ തുടർച്ചയായ റഷ്യൻ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. ജൂലൈയിൽ മാത്രം റഷ്യൻ ആക്രമണങ്ങളിൽ 28 പേർ മരിച്ചതായി ഗവർണർ ഒലെ കിപ്പർ പറഞ്ഞു. കരിങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള റഷ്യൻ ആക്രമണങ്ങളും വർധിച്ചിട്ടുണ്ട്. യുക്രെയ്ന്റെ കാർഷിക കയറ്റുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും ഈ പാത വഴിയാണ് നടക്കുന്നത്.

റഷ്യയ്ക്കുനേരെ യുക്രെയ്നും ആക്രമണം ശക്തമാക്കി. ജൂലൈ മാസത്തിൽ മാത്രം 183 റഷ്യൻ കപ്പലുകൾ ആക്രമിച്ചതായി യുക്രെയ്ന്റെ ഡ്രോൺ സൈനിക കമാൻഡർ റോബർട്ട് ബ്രോവ്ഡി പറഞ്ഞു. മോസ്കോ മേഖലയിലുള്ള കേന്ദ്രങ്ങൾക്കുനേരെ യുക്രെയ്ൻ ആക്രമണം തുടരുകയാണ്. 400 ഓളം ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ അധികൃതർ പറഞ്ഞു. പത്ത് പേർക്ക് പരുക്കേറ്റു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !