ന്യൂഡൽഹി: ഇറാനിലെ ആക്രമണ സാധ്യതകൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർക്കായി സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഇറാനിലെ ഇന്ത്യൻ എംബസി.
സാഹചര്യം മെച്ചപ്പെടുന്നതു വരെ ഇറാനിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കണമെന്ന് എംബസി അറിയിച്ചു. കൂടാതെ നിലവിൽ ഇറാനിലുള്ളവർ ലഭ്യമായ വിമാനത്തിൽ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്നും നിർദേശം നൽകി.സമീപ ദിവസങ്ങളിൽ ഇറാനിലെ സ്ഥിതിഗതികൾ വഷളായിട്ടുണ്ടെന്നും ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു. ‘‘ഏതെങ്കിലും ആവശ്യത്തിനായി ഇറാനിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ പൗരന്മാർ സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നത് വരെ യാത്ര മാറ്റിവെക്കണം’’– എംബസി അറിയിച്ചു.
ഇറാനിൽ തുടരുന്നവർ അതീവ ജാഗ്രത പാലിക്കണം. അവർ വാർത്തകൾ ശ്രദ്ധാപൂർവം നിരീക്ഷിക്കണം. സൈനിക പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്ന ഇടങ്ങളിലേക്ക് പോകരുത്. പ്രാദേശിക അധികാരികൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും എംബസി ഇന്ത്യൻ പൗരന്മാരോട് അഭ്യർഥിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.