ഭരണങ്ങാനത്ത് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് സ്വകാര്യ ബസ്സ്; ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ

പാലാ: പാലാ–ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്തിന് സമീപം സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിൽ ഇടിച്ചു.

മറ്റ് വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് ജീപ്പിലും രണ്ട് കാറുകളിലുമാണ് ബസ്സ് ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

പാലാ ഈരാറ്റുപേട്ട റൂട്ടിലോടുന്ന 'വജ്ര' എന്ന സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്. പരിശോധനയിൽ ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ബസ് ഓടിച്ചിരുന്ന കാഞ്ഞിരപ്പള്ളി നെല്ലിമല പുതുപ്പറമ്പിൽ വീട്ടിൽ റസ്സൽ (30) നെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെർമിറ്റില്ലാതെ സർവീസ് നടത്തി എന്ന കാരണത്താൽ കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് പിടികൂടിയ അതേ ബസ്സാണ് വീണ്ടും അപകടത്തിൽപ്പെട്ടിരിക്കുന്നത്. 

ഡ്രൈവർ മദ്യപിച്ചതായി തെളിഞ്ഞാൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കടുത്ത നിയമനടപടികളിലേക്ക് കടന്നേക്കും.സംഭവത്തെ തുടർന്ന് സ്വകാര്യ ബസും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !