അജി മാർക്കോസിന്റെ സമരം വിജയം കണ്ടു :ജോയി കളരിക്കൽ നൽകിയ നാരങ്ങാ നീര് കുടിച്ച് നിരാഹാര സമരം അവസാനിപ്പിച്ചു

അജി മാർക്കോസിന്റെ സമരം വിജയം കണ്ടു :ജോയി കളരിക്കൽ നൽകിയ നാരങ്ങാ നീര് കുടിച്ച് നിരാഹാര സമരം അവസാനിപ്പിച്ചു

പാലാ :പാലാ വലിയ പാലത്തിനു സമീപം സ്വകാര്യ വ്യക്തി അനധികൃതമായി ഷെഡ്ഡ് പണിതത് പൊളിച്ചു നീക്കണം എന്നാവശ്യപ്പെട്ട് മാസങ്ങളായി സമര മുഖത്തുള്ള അജി മാർക്കോസ് ഇന്ന് രാവിലെ മുതൽ മുൻസിപ്പൽ ഓഫീസിന് മുമ്പിൽ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കലാണ് നാരങ്ങാ നീര് നൽകിയത്.ഏതാനും മാസം മുമ്പ് പാലാ വലിയ പാലത്തിനു സമീപം ഒരു മൊബൈൽ കട സ്വകാര്യ വ്യക്തി ആരഭിച്ചിരിടുന്നു.

അതിന്റെ പേര് തനിക്ക് പേറ്റന്റ് ഉള്ള മൊബൈൽ പാർക്ക് എന്നുള്ളത് നീക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് നീക്കം ചെയ്യുവാൻ എതിർ കക്ഷി തയ്യാറാവാതെ വന്നതിനെ തുടർന്നാണ് നിയമ പോരാട്ടം അജി മാർക്കോസ് ആരംഭിച്ചത് .ഇതിനെ തുടർന്ന് വിവരാവകാശം വച്ചപ്പോൾ ഈ കടയ്ക്കു ലൈസൻസ് ഇല്ലെന്നും ,പുറം പോക്കിലാണ് ഉ കാടായിരിക്കുന്നതെന്നും മനസിലായി .

മാസങ്ങൾക്കു മുമ്പ് അജി മാർക്കോസ് മുൻസിപ്പൽ ആഫീസിനു മുൻപിൽ ശവപ്പെട്ടിയിൽ കിടന്നു നിരാഹാര സമരം  നടത്തിയിരുന്നു .പ്രശ്ന പരിഹാരം നീണ്ടു പോയപ്പോഴാണ് ഇന്ന് മുതൽ നിരാഹാര സമരം മുൻസിപ്പൽ ആഫീസിനു മുൻപിൽ തുടങ്ങിയത് .ചെയർപേഴ്‌സൺ ദിയാ പുളിക്കക്കണ്ടം മുൻകൈ എടുത്ത് ഒത്തു തീർപ്പ് ചർച്ച തുടങ്ങുകയായിരുന്നെന്നു ജോയി കളരിക്കൽ പറഞ്ഞു .ബിനു പുളിക്കക്കണ്ടം ;സെക്രട്ടറി ആകാശ് ;മറ്റ് ഉദ്യോഗസ്ഥർ;ജോയി കളരിക്കൽ  എന്നിവർ ചേർന്ന് ഇന്ന് തന്നെ മറ്റൊരു നോട്ടീസ് നൽകുവാനും അതിനു ശേഷം ഹിയറിങ്ങിനു വിളിക്കുവാനും ;തുടർന്ന് നിയമാനുസരണം കയ്യേറ്റം പൊളിച്ചു നീക്കുവാനും നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതിന് പ്രകാരം അജി മാർക്കോസിന്റെ നിരാഹാര സമരം നാരങ്ങാ നീര് നൽകി അവസാനിപ്പിക്കുകയായിരുന്നു .ചർച്ചയ്ക്കു മുൻകൈ എടുത്ത ചെയർപേഴ്‌സൺ ദിയ പുളിക്കക്കണ്ടം ,കൗൺസിലർ ബിനു ;സെക്രട്ടറി ആകാശ് ;മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കൽ അഭിനന്ദിച്ചു .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !