ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടിയുടെ കമ്മ്യൂണിറ്റി അവയർനസ് പ്രോഗ്രാമിന് ജില്ലയിൽ തുടക്കമായി

ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടിയുടെ കമ്മ്യൂണിറ്റി അവയർനസ് പ്രോഗ്രാമിന് ജില്ലയിൽ തുടക്കമായി

കോഴഞ്ചേരി: ദേശീയ ദുരന്തനിവാരണ സേന ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടിയുടെ കമ്മ്യൂണിറ്റി അവയർനസ് പ്രോഗ്രാമിന് ജില്ലയിൽ തുടക്കമായി.

കോയിപ്രം  ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 6 പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കാണ്  ലൈവ് അവതരണത്തോടെ ക്ലാസെടുത്തത്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ടി.കെ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.

ദുരന്ത നിവാരണത്തിന്പരിശീലനം നേടിയവരുടെ സ്വയം ഗ്രൂപ്പുകൾ എല്ലായിടത്തും ഉണ്ടാവുക എന്ന ലക്ഷ്യത്തോടെയാണ്  പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന്   ചടങ്ങിൽ പങ്കെടുത്ത ഡെപ്യൂട്ടി കലക്ടർ ബീന എസ്. ഹനീഫ പറഞ്ഞു. ജില്ലയിലെ എല്ലാ ജനപ്രതിനിധികൾക്കും തുടർ പരിപാടിയിലൂടെ പരിശീലനം നൽകുമെന്ന് അവർ അറിയിച്ചു.

കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ്ഈപ്പൻ അധ്യക്ഷത വഹിച്ചു. എൻ ഡി ആർ എഫ് ടീം കമാണ്ടർ ദീപക് ചിലാർ, എം കെ ധനുഷ് എന്നിവർ പരിശീലനക്ലാസ്സ്‌ എടുത്തു. എം കാളീ ശ്വരൻ, സൗമ്യ, ജീന, മുഹമ്മദ്‌ ഹരിത,ശങ്കർ  റാവു ലാബെല ഏന്നീ എൻ ഡി ആർ എഫ് സേനാംഗങ്ങളോടോപ്പം മോൻസി, പ്രദീപ് എന്നിവരും ചേർന്ന് പ്രദർശന ഡ്രില്ലുകൾ അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നിർമ്മലാ മാത്യൂസ്, മുരളി വേങ്ങഴ, മിനി സെബാസ്റ്റ്യൻ, ഷിജു പി സഖറിയ, ജോസഫ് മാത്യു, അഡ്വ സി കെ ശശി അനുരാധ എസ് പിള്ള, രശ്മി മോൾ കെ വി, ഷേർലി ജെയിംസ്,പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരായ, അനിൽ പൈക്കര, ബിജിമോൾ, എൽസി ക്രിസ്‌റ്റഫർ എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network