വരുന്നു രാജ്യത്ത് E20 ഇന്ധനം, പൂർണ്ണ വിജയമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: E20 ഇന്ധനത്തിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള  വിമർശനങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം-പ്രകൃതി വാതകം മന്ത്രി ഹർദീപ് സിങ് പുരി.

രാജ്യത്തെ ദശലക്ഷക്കണക്കിന് വാഹനങ്ങൾ യാതൊരു പ്രശ്നവുമില്ലാതെ എഥനോൾ മിശ്രിത ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത ഘട്ടത്തിൽ E25 ഇന്ധനം അവതരിപ്പിക്കുന്നതിനെക്കുറിച്ച് നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ, ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാകാതെ തിടുക്കത്തിൽ തീരുമാനമെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ 20 കോടി ഇരുചക്ര വാഹനങ്ങളും 20 ലക്ഷം നാലുചക്ര വാഹനങ്ങളും E20 ഇന്ധനമാണ് ഉപയോഗിക്കുന്നതെന്നും വാഹന നിർമാതാക്കളോ സർവീസ് സെന്ററുകളോ ഇതുവരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നര വർഷമായി രാജ്യം E15 ഇന്ധനവും വിജയകരമായി ഉപയോഗിക്കുന്നുണ്ടെന്നും  അദ്ദേഹം വിശദീകരിച്ചു.  

2025 ഏപ്രിൽ മുതൽ E20 ഇന്ധനത്തിലേക്കുള്ള മാറ്റം നടപ്പാക്കിയിരുന്നെന്നും ഇത്രയുംകാലം നിലവിലുണ്ടായരുന്ന സംവിധാനത്തിനെതിരെ ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. വാഹന നിർമാതാക്കൾ E20 ഇന്ധനത്തിൽ പൂർണ സംതൃപ്തരാണ്. ഉപഭോക്താക്കളും ഇതിനെ അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത ഘട്ടമായ E25 ഇന്ധനത്തെ സംബന്ധിച്ച നിർദേശങ്ങൾ പരിശോധിച്ചുവരികയാണ്. 

ശാസ്ത്രീയ റിപ്പോർട്ടുകൾ ലഭ്യമായ ശേഷം മാത്രമേ അത് പ്രായോഗികമാക്കുന്നത് സംബന്ധിച്ച് വാഹന നിർമാതാക്കളുമായി ചർച്ച നടത്തുകയുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു. ഇന്ധന നിർമാണമോ വാഹന നിർമാണമോ സർക്കാരല്ല നിർവഹിക്കുന്നതെന്നും അതിനാൽ വ്യവസായ മേഖലയിൽനിന്നുള്ള സാങ്കേതിക നിർദേശങ്ങൾ ഈ മാറ്റത്തിൽ.നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. 

എഥനോൾ മിശ്രിത പെട്രോളിനെതിരെ ഉയരുന്ന വിമർശനങ്ങളെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും തള്ളിയിരുന്നു. E20 പെട്രോൾ ഉപയോഗിക്കുന്നതുകാരണം ഒരു വാഹനംപോലും തകരാറിലായതായി തെളിയിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളെ വെല്ലുവിളിച്ചു. എഥനോൾ വിതരണത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് ബോധപൂർവ്വമായ പെയ്ഡ് ക്യാമ്പയിനുകളുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !