മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ അടിച്ചൊടിച്ച പിതാവിന് ജാമ്യം.

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ അടിച്ചൊടിച്ച പിതാവിന് ജാമ്യം.

തിരുവനന്തപുരം: 13 കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ അടിച്ചൊടിച്ച പിതാവിന് ജാമ്യം.

ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയാണ് പിതാവിന് ജാമ്യം അനുവദിച്ചത്.ആശുപത്രിയിൽ ഉള്ള കുട്ടിയോട് അതിക്രമം കാണിച്ച പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പോലീസിന്റെ നടപടിയിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് പിതാവിന്റെ അഭിഭാഷകൻ പറഞ്ഞു. 

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടുകൂടിയായിരുന്നു പെൺകുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു കുട്ടിയുടെ കുടുംബം. അയൽവാസിയായ 40-കാരൻ വീട്ടിൽ ആളില്ലാത്ത സമയം കുട്ടിയോട് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് എത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ടുകൊണ്ടുവന്ന പിതാവ് അവിടെ കിടന്ന തടിക്കഷണം എടുത്ത് അയൽവാസിയുടെ കാൽ അടിച്ചൊടിക്കുകയായിരുന്നു. 

കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ട പിതാവ് ഉറക്കെ വിളിച്ചപ്പോഴാണ് ഇയാൾ കുട്ടിയെ വിട്ടത്. തുടർന്നായിരുന്നു തടിക്കഷണം കൊണ്ട് പ്രതിയുടെ കാൽ അടിച്ചൊടിച്ചത്. എന്നാൽ മുൻ വൈരാഗ്യത്താൽ തന്നെ മർദിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഇയാൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കുട്ടിയുടെ പിതാവിനെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network