തിരുവനന്തപുരം : വിഎസ് അച്യുതാനന്ദന്റെ ഓർമക്കുറിപ്പുമായി ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി.
‘മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം’ എന്ന തലക്കെട്ടോടെയാണ് ഓർമക്കുറിപ്പ്. അതേസമയം, ‘കള്ളൻ വിജയൻ’ എന്ന നാടക പ്രവർത്തകനെ കുറിച്ചുള്ള ലേഖനം ഇന്ന് ഇറങ്ങിയ പതിപ്പിലില്ല. തന്നെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും ദേശാഭിമാനി ശേഖരിച്ചിരുന്നുവെന്ന് വിജയൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ വാരാന്തപ്പതിപ്പിൽനിന്ന് ലേഖനം ഒഴിവാക്കുകയായിരുന്നു. ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടുള്ള ലേഖനം ഉൾപ്പെട്ടതിൽ അവസാന നിമിഷം പ്രശ്നം കണ്ടെത്തിയതോടെയാണു പ്രസിദ്ധീകരണം വൈകിച്ചതെന്നാണു വിവരം.‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.’ എന്ന തലക്കെട്ട് ഒരു ബോർഡിൽ തൂങ്ങിക്കിടക്കുന്ന തരത്തിലായിരുന്നു പേജ് തയാറാക്കിയിരുന്നത്. പേജിന്റെ ‘സോഫ്റ്റ് കോപ്പി’ അനുമതിക്കായി മുകളിലെത്തിയപ്പോഴാണു ‘പ്രശ്നം’ കണ്ടെത്തിയത്.
അവസാന പേജ് അപ്പാടെ ഒഴിവാക്കി പുതിയ പേജ് തയാറാക്കാനുള്ള നിർദേശത്തിൽ, ചുമതലയുള്ള എഡിറ്റർ എതിർപ്പു പ്രകടിപ്പിച്ചതോടെ വാരാന്തപ്പതിപ്പ് പിടിച്ചുവയ്ക്കുകയായിരുന്നു എന്നാണു വിവരം. സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാനായില്ലെന്നാണ് ഇന്നലെ അറിയിപ്പു നൽകിയത്. ആദ്യപേജിലും അവസാന പേജിലും വിഎസിനെക്കുറിച്ചുള്ള അനുസ്മരണ ലേഖനങ്ങൾ ഉൾപ്പെടുത്തിയാണ് ഇന്ന് വാരാന്തപ്പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
വാരാന്തപ്പതിപ്പ് മുടങ്ങിയത് അച്ചടിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം മൂലമാണെന്നും മറിച്ചുള്ള വാർത്ത ഊഹാപോഹമാണെന്നും റസിഡന്റ് എഡിറ്റർ എം.സ്വരാജ് പറഞ്ഞിരുന്നു ‘കള്ളൻ വിജയൻ’ എന്ന ലേഖനമാണോ കാരണമെന്ന ചോദ്യത്തിന്, ‘പല തരത്തിലുള്ള വാർത്തകൾ കണ്ടു’ എന്നായിരുന്നു മറുപടി. അതേസമയം ഈ തലക്കെട്ടു സഹിതം ലേഖനമെഴുതിയ ടി.സി.രാജേഷ് സിന്ധു, ‘പിഴവ് എന്റേതാണ്. ഞാൻ ശ്രദ്ധിക്കേണ്ടതായിരുന്നു’ എന്നു സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.