കടപ്പാട്ടൂർ വിഗ്രഹ ദർശന ദിനാഘോഷം ജൂലൈ 14 ന്

പാലാ:കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദർശന ദിനാഘോഷം ജൂലൈ 14 ആം തിയതി ചൊവ്വാഴ്‌ച നടക്കും.

വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ. ധാരാനാമജപം. മഹാപ്രസാദമൂട്ട് എന്നീ ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട്. മേൽശാന്തി പ്രേംകുമാർ മുഖ്യകാർമ്മികത്വം വഹിക്കും.

ദക്ഷിണാമൂർത്തി പൂർണ്ണ ശിവസാന്നിദ്ധ്യത്തോടെ സങ്കൽപ്പത്തിൽ കുടികൊള്ളുന്ന ഈ ക്ഷേത്രസന്നിധി അഭിഷ്ട കാര്യസിദ്ധി, വിദ്യാവിജയം വിവാഹ തടസ്സങ്ങൾ നീങ്ങുന്നതിനും, ദീർഘമംഗല്യത്തിനും സർവ്വ ദുരിതങ്ങൾ നീങ്ങുന്നതിനും ഉത്തമമായ സങ്കേതമാണ്.വിവിധ ദ്രവ്യങ്ങൾ കൊണ്ടുള്ള ധാര, അഷ്ടാഭിഷേകം, ചന്ദനം ചാർത്ത്, ഉമാമഹേശ്വര പൂജ, സ്വയംവരാർച്ചന, 

വിദ്യാഗോപാല മന്ത്രാച്ചന, ചതുശ്ശതനിവേദ്യം എന്നീ വഴിപാടുകൾ പ്രധാനമാണ്. സാധാരണ ശിവക്ഷേത്രങ്ങളിൽ ശിവലിംഗ പ്രതിഷ്ടയാണുള്ളത് എന്നാൽ ദക്ഷിണാമൂർത്തി ഭാവത്തിൽ ശിവഭഗവാൻറെ ശാന്തസ്വരൂപമായ പ്രതിഷ്‌ഠയുള്ള ഏഷ്യ ഭൂഖണ്ഡത്തിലെ ഏക ശിവക്ഷേത്രമെന്നുള്ളത് കടപ്പാട്ടൂർ ക്ഷേത്രത്തിൻറെ പ്രത്യേകതയാണ്.

66 മത് വിഗ്രഹദർശന വാർഷിക ദിനമായ ജൂലൈ 14ന് പുലർച്ചെ 4.30 ന് പള്ളിയുണർത്തലോടെ ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾക്ക് തുടക്കമാവുകയാണ്. തുടർന്ന് 6 മുതൽ ധാരനാമജപം, 9.30 ന് സ്വാമി വീതസംഗാനന്ദ മഹാരാജ് ഭദ്ര ദീപം തെളിയിക്കുന്നതോടെ മഹാ പ്രസാദമൂട്ടിന് തുടക്കമായി. പ്രസാദ വിതരണത്തിന് പാലാ ഡി വൈ എസ് പി P K സദൻ അവറുകൾ തുടക്കം കുറിക്കുന്നു. 2.30 ന് വിശേഷാൽ ദീപാരാധന ശേഷം 2.45 ന് പഞ്ചാരി മേളം അരങ്ങേറ്റം, ശിവാനന്ദലഹരി സ്തോത്രപാരായണം, കൈകൊട്ടിക്കളി, 

കുച്ചിപ്പുടി, വീരനാട്യം, 8 മണിക്ക് ഫ്യൂഷൻ തരംഗം എന്നിവയാണ് പ്രധാന പരിപാടികൾ . ക്ഷേത്രത്തിൽ 501 പറ അരിയുടെ വിഭവങ്ങളാണ് എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് തയ്യാറാക്കുന്നത് ആദിത്യാ കാറ്ററിംഗാണ് മഹാ കൂടപ്പുലം ശ്രീകുമാറിന്റെ തയ്യാറാക്കുന്നത് നേതൃത്വത്തിലുള്ള പ്രസാദമൂട്ടിനുള്ള വിഭവങ്ങൾ 150 കിലോ ശർക്കരയുടെ പ്രസാദ വിതരണവും ഇതോടനുബുന്ധിച്ചുണ്ടാകും.ഈ വർഷത്തെ കർക്കിടകവാവ് ബലി ആഗസ്റ്റ് 12 തീയതി മുതൽ ക്ഷേത്രക്കടവിൽ കീച്ചേരിൽ നാരായണൻ ദിവസം ഇളയത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. 

ക്ഷേത്രത്തിൽ തിലഹോമം, നമസ്‌കാരം, കൂട്ടനമസ്‌കാരം, വിഷ്ണുപൂജ എന്നിവ നടത്തുന്നതിന് വേണ്ട സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . ഈ വർഷത്തെ രാമായണ മാസാചരണം അതി വിപുലമായ രീതിയിൽ ആഘോഷിക്കുകയാണ്. ദിവസവും രാവിലെയും വൈകിട്ടും രാമായണം പാരായണവും എല്ലാ ദിവസവും ഗണപതി ഹോമവും, ഭഗവത് സേവയും ഭക്തജനകളുടെ വഴിപാടായി നടത്തും.

വിഗ്രഹ ദർശന ദിനാഘോഷ ചടങ്ങുകളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് മനോജ് ജ് ബി നായർ, സെക്രട്ടറി സതീഷ് കല്ലക്കുളം, ഖജാൻജി ബാബു കെ.ആർ. സിജു സി എസ്. കെ ആർ രവി. മധു കോട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !