പോലീസിന് ആശ്വാസം സിപിഎമ്മിന് അശ്വസിക്കാറായിട്ടില്ല..!

പോലീസിന് ആശ്വാസം സിപിഎമ്മിന് അശ്വസിക്കാറായിട്ടില്ല..!

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണമില്ല.

പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് വിലയിരുത്തിയ ഹൈക്കോടതി പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കുകയായിരുന്നു.

അഭിഭാഷകനായ ജോജോ ജോസാണ് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. 

എന്നാൽ, ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 25പേരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

അന്വേഷണം ശരിയായ ദിശയിൽ നടക്കുന്നുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഇ ഡി പരിശോധനയെക്കുറിച്ച് മുൻകൂർ അറിയിപ്പ് കിട്ടിയിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. സുരക്ഷ ഒരുക്കുന്നതിൽ വീഴ്‌ച സംഭവിച്ചില്ലെന്നും ഇന്റലിജൻസ് വീഴ്‌ച ഉണ്ടായിട്ടില്ലെന്നും പൊലീസിന്റെ റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ട് രേഖപ്പെടുത്തിയാണ് ഹർജി തീർപ്പാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network