ഡൽഹി :പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ വൻ ഡേറ്റ ചോർച്ച.
ഇടപാടുകാരുടെ ആധാർ നമ്പറുകൾ, പേര്, സേവിങ്സ്/കറന്റ് അക്കൗണ്ട് വിവരങ്ങൾ, വായ്പാ അപേക്ഷ, നെറ്റ് ബാങ്കിങ് വിശദാംശങ്ങൾ, എടിഎമ്മുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങി ഏതാണ്ട് 1000 ജിബിയുടെ (1 ടിബി) വിവരങ്ങളാണ് ഡാർക്ക് വെബ്ബിലെത്തിയത്.ട്രിപ്പിൾഎക്സ് എന്ന ഹാക്കിങ് ഗ്രൂപ്പ് വിവരച്ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പ്രവാസികളുടെയും കോർപറേറ്റ് ബാങ്കിങ് ഇടപാടുകാരുടെയും ഉൾപ്പെടെ വിവരങ്ങളാണ് ചോർത്തിയത്. അതേസമയം, ഒരു ജീവനക്കാരന്റെ ഇമെയിൽ വിവരങ്ങളാണ് ചോർന്നതെന്നും ബാങ്കിന്റെ പ്രവർത്തന സംവിധാനം (കോർ ബാങ്കിങ് സിസ്റ്റം) ഇപ്പോഴും സുരക്ഷിതമാണെന്നും ബാങ്ക് അറിയിച്ചു. ഡേറ്റാ ചോർച്ചയിൽ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയ ബാങ്ക് ഫോറൻസിക് അന്വേഷണവും ആരംഭിച്ചു. ബാങ്കിന്റെ ഒട്ടേറെ ആഭ്യന്തര രേഖകളും ചോർന്നിട്ടുണ്ട്. ഇതിൽ ഓഡിറ്റ് റിപ്പോർട്ടുകൾ, വിജിലൻസ് അന്വേഷണ രേഖകൾ തുടങ്ങിയവയും ഉൾപ്പെടുന്നു.
ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതിനാൽ തട്ടിപ്പുകൾ നടക്കാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ബാങ്കിങ് വിദഗ്ധർ പറയുന്നു. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട പിൻ നമ്പർ/പാസ്‍വേഡുകൾ, നെറ്റ് ബാങ്കിങ് പാസ്‍വേഡുകൾ തുടങ്ങിയവ ഉടനടി മാറ്റുന്നത് നന്നായിരിക്കുമെന്നും അവർ പറയുന്നു.ബിഒബി വേൾഡ് ഇന്റർനെറ്റ് ബാങ്കിങ് പോർട്ടൽ സന്ദർശിച്ച് യൂസർ ഐഡിയും നിലവിലെ പാസ്‍വേഡും നൽകി ലോഗിൻ ചെയ്യണം. ∙ പ്രൊഫൈൽ അല്ലെങ്കിൽ ക്വിക്ക് ലിങ്ക്സ് സെക്ഷൻ ക്ലിക്ക് ചെയ്ത് ‘ചേഞ്ച് പാസ്‍വേഡ്’ തിരഞ്ഞെടുക്കണം. ∙ തുടർന്ന് നിലവിലെ പാസ്‍വേഡ് നൽകുക. ശേഷം 2 തവണ പുതിയ പാസ്‍വേഡും നൽകി ‘കൺഫേം’ ചെയ്യണം. അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലോ ഇമെയിലിലോ ഒടിപി വരും. അതും നൽകി പുതിയ പാസ്‍വേഡിലേക്ക് മാറാം.ബാങ്കിങ് ലോഗിൻ പേജ് സന്ദർശിക്കുക. തുടർന്ന് റീസറ്റ് പാസ്‍വേഡ് ഓപ്ഷൻ ക്ലിക്ക് ചെയ്യണം. ഇവിടെ യൂസർ ഐഡിയും ഫോൺ നമ്പറിലോ ഇമെയിലിലോ ലഭിക്കുന്ന ഒടിപിയും നൽകി പാസ്‍വേഡ് റീസെറ്റ് ചെയ്യാം.
സുരക്ഷിതമായ പാസ്‍വേഡ് നൽകാൻ എപ്പോഴും ശ്രദ്ധിക്കുക. തട്ടിപ്പുകാർക്ക് എളുപ്പത്തിൽ കണ്ടെത്താനാവുന്ന തരത്തിലുള്ള പാസ്‍വേഡുകൾ ഉപയോഗിക്കരുത്. ഉദാഹരണത്തിന് യൂസർ ഐഡി, മൊബൈൽ നമ്പർ, പേര്, ജനനവർഷം, ജനനത തീയതി എന്നിവ ഒഴിവാക്കുക.
ബിഒബി വേൾഡ് മൊബൈൽ ആപ്പിൽ കാർഡ്സ് ഓപ്ഷനിൽ ഡെബിറ്റ് കാർഡ് തിരഞ്ഞെടുക്കുക. തുടർന്ന് വ്യൂ കാർഡ്സിൽ കാർഡ് തിരഞ്ഞെടുത്ത് സെറ്റ് പിൻ ഓപ്ഷൻ ക്ലിക്ക് ചെയ്ത് പിൻ മാറ്റാം.
ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ചും ഡെബിറ്റ് കാർഡ് പിൻ മാറ്റാവുന്നതാണ്. അതിനായി സർവീസസ് ലിങ്കിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് ഡെബിറ്റ് കാർഡ് സർവീസസ് തിരഞ്ഞെടുത്ത് സെറ്റ്/റീസറ്റ് ഡെബിറ്റ് കാർഡ് പിൻ ക്ലിക്ക് ചെയ്യുക. ഒടിപിയും നൽകിയശേഷം പുതിയ പിൻ സെറ്റ് ചെയ്യാം.
എടിഎമ്മിൽ: എടിഎമ്മിൽ ഡെബിറ്റ് കാർഡ് ഇൻസേർട്ട് ചെയ്തും പിൻ മാറ്റാം. ഇതിനായി പിൻ ജനറേഷൻ ഓപ്ഷൻ തിരഞ്ഞെടുക്കണം. അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ, ഒടിപി എന്നിവ വെരിഫൈ ചെയ്ത് പിൻ മാറ്റാം.ബിഒബി ഫിനാൻഷ്യൽ കസ്റ്റമർ പോർട്ടൽ വഴി ക്രെഡിറ്റ് കാർഡ് പിൻ മാറ്റാം. ബിഒബി വേൾഡ് ആപ്പ്, എടിഎം എന്നിവ വഴിയോ ബാങ്കിന്റെ ഐവിആർ സർവീസ് വഴിയോ പിൻ മാറ്റാൻ കഴിയും.
ബിഒബി ഫിനാൻഷ്യൽ പോർട്ടലിൽ സർവീസ് റിക്വസ്റ്റ് എന്ന ഓപ്ഷനിൽ എടിഎം പിൻ റീസറ്റ് ക്ലിക്ക് ചെയ്യണം. കാർഡിന്റെ വിവരങ്ങളും ഒടിപിയും നൽകി പിൻ മാറ്റാം. ∙ രജിസ്റ്റേഡ് മൊബൈൽ നമ്പറിൽ നിന്ന് 1800 258 4455 അല്ലെങ്കിൽ 1800 102 4455 എന്നീ നമ്പറുകളിൽ വിളിച്ചും പിൻ മാറ്റാവുന്നതാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.