ന്യൂഡൽഹി : ഒഡിഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.
നിരവധിപേർക്ക് പരിക്കേറ്റു. അസ്വസ്ഥതയനുഭവപ്പെട്ട 120ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് 60 വയസുള്ള ഒരാൾ മരിച്ചത്.വ്യാഴാഴ്ത പുരിയിലെ ഗ്രാൻഡ് റോഡിൽ നടന്ന രഥയാത്ര കാണാൻ ലക്ഷങ്ങളാണ് തടിച്ചുകൂടിയത്. പ്രാഥമിക വിവരം അനുസരിച്ച് കനത്ത ജനത്തിരക്ക് മൂലം ശ്വാസതടസം അനുഭവപ്പെട്ടവരെയാണ് എമർജൻസി ടീമുകളുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി പുരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ശ്വാസതടസം അനുഭവപ്പെട്ടവരിൽ അബോധവാസ്ഥയിലായ ഒരാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു,. അപകടത്തെ തുടർന്ന് ഗ്രാൻഡ് റോഡിൽ ജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ഷേത്രത്തിൽ എല്ലാവർഷവും നടക്കാറുള്ള രഥയാത്ര ഇന്ന് രാവിലെയാണ് ആരംഭിച്ചത്. ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് ഗുണ്ടിചാ ക്ഷേത്രത്തിലേക്കുള്ള ഭഗവാൻ ജഗന്നാഥൻ, ജ്യേഷ്ഠൻ ബാലഭദ്രൻ, സഹോദരി സുഭദ്ര എന്നിവരുടെ വാർഷിക രഥയാത്ര ദർശിക്കാൻ ലക്ഷങ്ങളാണ് എത്താറുള്ളത്.
ജഗന്നാഥ ഭഗവാന്റെ വിഗ്രഹം ക്ഷേത്രത്തിന് പുറത്തേക്ക് എടുത്തപ്പോൾ ഭക്തർ ജയ് ജഗന്നാഥ് വിളികളുമായി ഗ്രാൻഡ് റോഡിൽ തടിച്ചുകൂടി, പിന്നാലെയാണ് അപകടം ഉണ്ടായത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.