ന്യൂഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ, വിവാദമായ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ബിൽ പരിഗണനയ്ക്കെടുക്കും.
ലോക്സഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച ബുള്ളറ്റിനിൽ എഫ്സിആർഎ ഭേദഗതി ബിൽ അടക്കം 7 ബില്ലുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പരിഗണനയ്ക്കെടുത്ത് പാസാക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ചെങ്കിലും, ബിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ചർച്ചയ്ക്കെടുക്കുന്നത് മാറ്റിവച്ചിരുന്നു.ക്രൈസ്തവ സഭകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്നായിരുന്നു ഇത്. ബില്ലിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും ഉചിതമായ സമയത്ത് അവതരിപ്പിക്കുമെന്നും പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിരുന്നു. ഫലത്തിൽ ബിൽ അതേ രൂപത്തിൽ അവതരിപ്പിച്ചാൽ വീണ്ടും പ്രതിഷേധം ശക്തമായേക്കും.
രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായതിനാൽ, കേന്ദ്രം അവതരിപ്പിച്ച എഫ്സിആർഎ നിയമഭേദഗതി ബില്ലും പുതിയ ചട്ടങ്ങളും പിൻവലിക്കണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ആവശ്യപ്പെട്ടത്.
പുതിയ ബില്ലോ ചട്ടമോ തയാറാക്കുമ്പോൾ സിബിസിഐയുടെ ആശങ്കകൾ പരിഹരിക്കുന്ന തരത്തിലായിരിക്കണമെന്നും അഭ്യർഥിച്ചിരുന്നു.നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കി ലഭിക്കാതിരിക്കുകയോ റദ്ദായ ലൈസൻസ് പുനഃസ്ഥാപിക്കപ്പെടാതിരിക്കുകയോ ചെയ്താൽ സംഭാവന ഉപയോഗിച്ച് വികസിപ്പിച്ച ആസ്തികൾ കേന്ദ്രസർക്കാരിനു സ്ഥിരമായി ഏറ്റെടുക്കാമെന്ന വ്യവസ്ഥ ബില്ലിലുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.