തമ്മിലടിയും പരാതി പ്രളയവും.. എന്ത് പറ്റി ഈ പ്രവാസി മലയാളികൾക്ക്

യുകെ : യുകെയിൽ മാനുഷിക പരിഗണന മുൻനിർത്തി സഹായിക്കാൻ മുന്നോട്ടുവന്ന മലയാളിക്ക് വലിയ സാമ്പത്തിക നഷ്ടവും ശാരീരിക ആക്രമണവും നേരിട്ടെന്ന പരാതിയിലും കൊല്ലം സ്വദേശിയുടെ മുഖത്ത് കടിയേറ്റ സംഭവത്തിലും കൊല്ലം സ്വദേശിയായ ടിനു ആന്റണി വിശദീകരണവുമായി രംഗത്തെത്തി.

ഹരൻ ഹാരിസൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണങ്ങൾ നിരാകരിക്കുന്നതായും സംഭവത്തിന്റെ മറുവശവും പൊതുസമൂഹം അറിയേണ്ടതുണ്ടെന്നും ടിനു പറഞ്ഞു. 

വിദ്യാഭ്യാസ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സാമ്പത്തിക സഹായം വാങ്ങി തിരിച്ചു നൽകിയില്ലെന്നും വിവിധ വ്യക്തികളിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നുമുള്ള ആരോപണങ്ങൾ ടിനു നിഷേധിച്ചു. 

സാമ്പത്തിക ഇടപാടുകൾ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും അവയെ ഏകപക്ഷീയമായി അവതരിപ്പിക്കുകയാണെന്നുമാണ് ടിനുവിന്റെ വിശദീകരണം.

ഹരനും സുഹൃത്തുക്കളും മറ്റൊരു ആവശ്യത്തിനായി വിളിച്ചുവരുത്തിയ ശേഷം പണം ആവശ്യപ്പെട്ട് തുടങ്ങിയ സംഭാഷണത്തിനിടെയാണ് സംഘർഷമുണ്ടായതെന്ന് ടിനു പറഞ്ഞു. താൻ ആരെയും ആക്രമിക്കാനോ സംഘർഷമുണ്ടാക്കാനോ പോയതല്ലെന്നും, അവിടെ നിന്ന് പോകാൻ ശ്രമിച്ചപ്പോൾ തടഞ്ഞുനിർത്തിയ സാഹചര്യത്തിലാണ് ശാരീരികമായ സംഘർഷമുണ്ടായതെന്നും ടിനു വിശദീകരിച്ചു. ശ്വാസംമുട്ടുന്ന സാഹചര്യമുണ്ടായതിനെ തുടർന്നാണ് സ്വയം രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി കടിച്ചതെന്നും ടിനു കൂട്ടിച്ചേർത്തു.

സംഭവത്തെ തുടർന്ന് താൻ പൊലീസിന്റെ തുടർനടപടികളോടും അന്വേഷണത്തോടും പൂർണമായി സഹകരിച്ചിരുന്നുവെന്നും പിന്നീട് ജാമ്യത്തിൽ വിട്ടയക്കപ്പെട്ടതായും ടിനു പറഞ്ഞു. താൻ ഒളിവിലല്ലെന്നും പൊലീസ് അന്വേഷണത്തോട് സഹകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !