പ്രിയദർശിനി ബസിൽ യാത്രാതിരക്ക് ദുരന്തമായി; ഓടുന്ന KSRTC ബസിൽ നിന്ന് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പരിക്ക്

കോഴിക്കോട്: ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പരിക്ക്. 


കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനി വൈഗയ്ക്ക് ആണ് പരിക്കേറ്റത്. നാദാപുരം ടി.ഐ.എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ വൈഗയെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


 തലയ്ക്കും കൈയ്ക്കുമാണ് വൈഗയ്ക്ക് പരിക്കേറ്റിട്ടുള്ളത്. കോഴിക്കോട് സർവീസ് നടത്തുന്ന പ്രിയദർശിനി ബസിലാണ് അപകടമുണ്ടായത്. 


ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നതിനാൽ തിരക്ക് കാരണം വാതിൽ കൃത്യമായി അടക്കാൻ സാധിച്ചിരുന്നില്ല. 

വാഹനം ഓടുന്നതിനിടെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !