മരിക്കാത്ത ആൾ മരിച്ചു എന്ന് കാട്ടി പണപ്പിരിവ് നടത്തിയ സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ മൂന്നുപേർ ഇരവിപുരം പോലീസിന്റെ പിടിയിലായി

കൊല്ലം : ഇരവിപുരം ചകിരിക്കട സ്വദേശി സജീവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ഇയാൾ മരണപ്പെട്ടു എന്ന് അറിയിച്ച് പലരെയും ടെലഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുകയും പണം സ്വരൂപിക്കുകയും, സ്വരൂപിച്ച പണം കൊണ്ട് മദ്യപിക്കുകയുo ധൂർത്ത് അടിക്കുകയും ചെയ്ത മൂന്നു പ്രതികളും പോലീസിന്റെ പിടിയിലായി.

സജീവിന്റെ ഭാര്യ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. പള്ളിമുക്ക് ചകിരിക്കടാ സൈതലവി മനസിലിൽ നിസാമുദ്ദീൻ, വാളത്തുങ്കൽ മാങ്കുഴിയിൽ സുധീർ , വാളത്തുങ്കൽ വയനക്കുളം  ബാബുജി നഗറിൽ ലുബീകർ എന്നിവരെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്. 

പണപ്പിരിവ് നടത്തി കിട്ടിയ പണം കൊണ്ട് മദ്യപാനവും ധൂർത്തടിയും ആയിരുന്നു. പലരോടും പണം ആവശ്യപ്പെടുന്ന ടെലഫോൺ സംഭാഷണങ്ങൾ സജീവിന്റെ ഭാര്യക്ക് ലഭിച്ചതോടെ കൂടിയാണ് പരാതിയുമായി സജീവിന്റെ ഭാര്യ പോലീസിനെ സമീപിച്ചത്.

തുടർന്ന് ഇരവിപുരം ഇൻസ്പെക്ടർ പ്രദീപ്, സബ് ഇൻസ്പെക്ടർമാരായ അമൽ പ്രസാദ്, അഭിഷേക്, സിപിഒ ഷാനലി, സജിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !