കോട്ടയം: സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരാൾ മരിച്ചു.
പാമ്പാടി കോത്തല തടത്തിൽ പുത്തൻപുതിയിടത്തിൽ വിനീത് (33) ആണ് മരിച്ചത്. പ്രതി വിജയപുരം മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച രാത്രി 11:15 -ന് നഗരമധ്യത്തിൽ തിരുനക്കര മൈതാനത്തിന് സമീപം കേരള ബാങ്കിന് മുന്നിലായിരുന്നു സംഭവം. തൊട്ടടുത്ത് വാഹനപരിശോധന നടത്തുകയായിരുന്ന കൺട്രോൾ റൂം പോലീസാണ് സംഭവം കണ്ട് ആദ്യമെത്തുന്നത്.സ്ഥലത്ത് കത്തിയുമായി നിന്ന പ്രതിയെ കൺട്രോൾ റൂം രണ്ടിലെ പോലീസ് ഉദ്യോഗസ്ഥരായ എസ്.ഐ. ഉദയൻ, എ.എസ്.ഐ. റോഷൻ, സി.പി.ഒ. ബോബി എന്നിവർ ചേർന്ന് കീഴ്‌പെടുത്തി. കുത്തേറ്റയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിനീതിന്റെ ശരീരത്തിൽ അഞ്ചിലേറെ തവണ കുത്തിയതിന്റെ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.