പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കം,സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാൻ നീക്കം

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കം,സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാൻ നീക്കം

ഡൽഹി:പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഓഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 19 പ്രവൃത്തി ദിനങ്ങളാണ് ഉള്ളത്.

സമ്മേളനത്തിന് മുന്നോടിയായി മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനുമായി സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും. അതേസമയം, സമ്മേളനത്തിൽ സർക്കാരിനെതിരെ സ്വീകരിക്കേണ്ട സംയുക്ത നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് തിങ്കളാഴ്ച പ്രതിപക്ഷ പാർട്ടികളുടെ ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ ഈ യോഗത്തിൽ എത്ര പാർട്ടികൾ പങ്കെടുക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

വിവാദ വിഷയങ്ങളും നിർണായക നിയമനിർമാണങ്ങളും ഉൾപ്പെടുന്നതാണ് ഇത്തവണത്തെ വർഷകാല സമ്മേളനം. എഫ്സിആർഎ (FCRA) ഭേദഗതി ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവയുൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. 

എന്നാൽ, രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡല പുനർനിർണയം, 130-ാം ഭരണഘടനാ ഭേദഗതി എന്നിവയുൾപ്പെടെയുള്ള നിർണായക ഭരണഘടനാ ഭേദഗതി ബില്ലുകൾ സഭയിൽ അവതരിപ്പിക്കുന്നത് സർക്കാർ തൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !