യുകെ :ഒരു രോഗിയോട് തോന്നിയ സഹാനുഭൂതിയുടെ പേരില്‍ രോഗിയെ സ്വന്തം വീട്ടിലെ പുതുവത്സര അത്താഴത്തിന് കൊണ്ടുപോയ കെയറര്‍ക്ക് ജോലി തെറിച്ചു.
രോഗിയുടെ കുടുംബത്തിന് രോഗിയെ കൂടി ആഘോഷങ്ങളുടെ ഭാഗമാക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞപ്പോഴായിരുന്നു പോള്‍ മെക് ഫെയില്‍ ഇത്തരമൊരു സത്കൃത്യത്തിന് തുനിഞ്ഞത്.പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കാനാകില്ലെന്ന് അറിഞ്ഞ രോഗി അസ്വസ്ഥനായപ്പോള്‍ മെക്ഫെയില് തന്റെ സഹോദരനുമായി ബന്ധപ്പെടുകയും, അയാളും മെക്ഫെയിലിന്റെ ആശയം അംഗീകരിക്കുകയുമായിരുന്നു തീര്‍ത്തും പ്രൊഫഷണലല്ല ഇത്തരത്തിലുള്ള പെരുമാറ്റം എന്ന് ആരോപിച്ച് മെക്ഫെയിലിന് അയാളുടെ തൊഴിലുടമകളായ ലൈഫ് വേസ് ഗ്രൂപ്പ് പിരിച്ചു വിടുകയായിരുന്നു.
മാത്രമല്ല, രോഗികളുമായി വളരെ അടുത്ത വ്യക്തിപരമായ ബന്ധങ്ങള്‍ ഉണ്ടാക്കുന്നു എന്നും തൊഴിലുടമ അന്ന് ആരോപിച്ചിരുന്നു. മനുഷ്യത്വപരമായ നല്ലൊരു കാര്യമാണ് താന്‍ ചെയ്തത് എന്ന് വാദിച്ചിട്ടും,. തന്നെ പിരിച്ചുവിട്ട നടപടി ന്യായവിരുദ്ധമായി പ്രഖ്യാപിക്കണം എന്ന മെക്ഫെയിലിന്റെ അപേക്ഷ ഗ്ലാസ്ഗോ എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍ തള്ളുകയായിരുന്നു.
2018 ആഗസ്റ്റ് മുതല്‍ മെക്ഫെയില് ലൈഫ് വേയ്സ് ഗ്രൂപ്പിനു വേണ്ടി ജോലി ചെയ്തു വരികയായിരുന്നു. 2025 ഏപ്രിലില്‍ ജോലിയില്‍ നിന്നും പുറത്താക്കുന്നതുവരെ ഇയാള്‍, കേസില്‍ പരാമര്‍ശിക്കപ്പെട്ട രോഗിക്ക് പൂര്‍ണ്ണസമയ കെയര്‍ നല്കി വരികയായിരുന്നു. ഈ സംഭവം നടക്കുന്ന സമയത്ത് രോഗിയുടെ സഹോദരന്റെ വെല്‍ഫെയര്‍ ഗാര്ഡിയന് ഷിപ്പ് കാലഹരണപ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്നായിരുന്നു രോഗിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ കഴിയാതെ വന്നത്. രോഗിയെ നവവത്സരാഘോഷത്തിനായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയപ്പോള്‍ അക്കാര്യം രേഖപ്പെടുത്തിയില്ല എന്നൊരു ആരോപണം കൂടി മെക്ഫെയിലിനു മേലുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.