അവധികളുടെ പെരുമഴക്കാലവുമായി ഓഗസ്റ്റ്

തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിൽ 8 ഔദ്യോഗിക അവധി ദിനങ്ങളാണ് കാത്തിരിക്കുന്നത്.

ഓഗസ്റ്റ് 12ന് കർക്കടകവാവ് ദിനം അവധിയാണ്. ഓഗസ്റ്റ് 15 (ശനിയാഴ്ച) സ്വാതന്ത്ര്യദിനം വരുന്നു. ഓഗസ്റ്റ് 25 മുതൽ 28 വരെ ഓണദിനങ്ങളാണ്. ഇതിൽ 28ാം തിയ്യതി ശ്രീനാരായണ ഗുരു ജയന്തിയും അയ്യങ്കാളി ജയന്തിയും വരുന്നുണ്ട്. ഇവ കൂടാതെ ഓഗസ്റ്റ് 8ാം തിയ്യതിയിലെ രണ്ടാംശനി അവധി കൂടി ചേർത്താൽ ആകെ 7 പൊതുഅവധി ദിനങ്ങളായി. 

അതെസമയം ഈ മാസത്തിൽ ഒരു നിയന്ത്രിത അവധി കൂടി വരുന്നുണ്ട്. ഓഗസ്റ്റ് 28ന് ആവണി അവിട്ടം ദിനത്തിലാണ് ബ്രാഹ്മണ സമുദായങ്ങൾക്കുള്ള ഈ നിയന്ത്രിത അവധി വരുന്നത്.ഓണാഘോഷം കൂടാതെ തന്നെ നിരവധി ആഘോഷങ്ങളുടെ മാസമാണ് ഓഗസ്റ്റ്. നെഹ്റു ട്രോഫി വള്ളംകളിയിൽ തുടങ്ങി ഞാറ്റുവേലാരംഭം വരെ ഓഗസ്റ്റിലുടനീളം വിവിധ ആഘോഷങ്ങളുണ്ട്.

ഓഗസ്റ്റിലെ ആദ്യ വിശേഷദിനം വരുന്നത് 3ാം തിയ്യതിയാണ്. അന്നേദിവസം രാവിലെ 10.28-ന് ആയില്യം ഞാറ്റുവേലാരംഭമാണ്. ആയില്യത്തിൽ പാകാം, അത്തത്തിൽ പറിച്ചുനടാം എന്നാണ് പഴഞ്ചൊല്ല്. മുണ്ടകൻ വിളയുമായി ബന്ധപ്പെട്ട പ്രധാന ദിനമാണിത്. ഓഗസ്റ്റ് 8ന് ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി നടക്കും. 

ഓഗസ്റ്റ് 9ന് ഏകാദശിയാണ്. ഇന്നേദിവസം തന്നെയാണ് ക്വിറ്റ് ഇന്ത്യാ ദിനം.ഓഗസ്റ്റ് 12ന് കർക്കടക വാവ് ദിനമാണ്. ‌അമാവാസി ഒരിക്കൽ, ശ്രാദ്ധം, ‌അമ്യതലക്ഷ്‌മീവ്രതം, ശ്രീ അയ്യാഗുരൂപൂജ എന്നീ വിശേഷങ്ങളും ഇതേ ദിവസമാണ് വരുന്നത്. ശ്രാവണമാസത്തിന്റെയും വർഷഋതുവിന്റെയും ആരംഭ ദിനമാണ് ഓഗസ്റ്റ് 13. ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ ഇന്ത്യയിലും ശ്രാവണമാസം ആരംഭിക്കുന്നത് ഈ ദിവസമാണ്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം.

അത്തച്ചമയം ഓഗസ്റ്റ് 16നാണ്. രാമായണമാസത്തിന്റെ അവസാന ദിനം കൂടിയാണ് ഓഗസ്റ്റ് 16. ഈ ദിവസത്തിൽ ക്ഷേത്രങ്ങളിൽ വിശേഷദിവസമാണ്. നാലമ്പല ദർശനങ്ങളുടെ അവസാന ദിനം കൂടിയാണിത്. നാഗചതുർത്ഥിയും ഇന്നുതന്നെ.ഓഗസ്റ്റ് 17ന് ആവണിപ്പിറപ്പ്. ഹരിപ്പാടും തൃക്കാക്കരയും കോടിയേറ്റ്. രാവിലെ 7.58ന് ചിങ്ങ രവിസംക്രമവും മകം ഞാറ്റുവേലരംഭവും. ഗരുഡപഞ്ചമിയും ഇതേ ദിവസം തന്നെ. കർഷകദിനം ആചരിക്കുന്നതും ഓഗസ്റ്റ് 17നാണ്.

ഓഗസ്റ്റ് 18ന് ഷഷ്ഠിവ്രതം. ഓഗസ്റ്റ് 23ന് ഏകാദശി.

ഒന്നാം ഓണവും നബിദിനവും ഒരേ ദിവസമാണ് ഇത്തവണ. ഓഗസ്റ്റ് 25ന്. ഗുരുവായൂർ കാഴ്ചക്കുലവെപ്പും ഇന്നേദിവസം നടക്കുന്നു. ഓഗസ്റ്റ് 25ന് തിരുവോണം. ഹരിപ്പാടും തൃക്കാക്കരയും ആറാട്ട് നടക്കും. 27ന് മൂന്നാം ഓണം.

ഓഗസ്റ്റ് 28ന് നാലാം ഓണം. ശ്രീനാരായണഗുരു ജയന്തിയും, അയ്യങ്കാളി ജയന്തിയും ഇന്നേ ദിവസമാണ്. പൗർണ്ണമാസി ഒരിക്കൽ, വരലക്ഷ്‌മീ വ്രതം, രക്ഷാബന്ധൻ, ഗായത്രീജപം.

ഓഗസ്റ്റ് 28ന് ഒരു നിയന്ത്രിത അവധിയുമുണ്ട്. ആവണി അവിട്ടം ദിനമായതിനാൽ ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് നിയന്ത്രിത അവധി ലഭിക്കും. ദേശീയ കായികദിനം ഓഗസ്റ്റ് 29നാണ്. ആറന്മുള ഉത്രട്ടാതി വള്ളംകളിയും ഇന്നേദിവസം. കാലത്ത് 3.51-ന് പുരം ഞാറ്റുവേലാരംഭം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !