ഭാഷ മനസ്സിലാകാത്തതിന് മലയാളി നഴ്‌സിനെ പിരിച്ചുവിട്ടു; ആശയവിനിമയം സുഗമമായി നടക്കാത്തത് രോഗികളുടെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് അന്വേഷണ സമിതി

ഭാഷ മനസ്സിലാകാത്തതിന് മലയാളി നഴ്‌സിനെ പിരിച്ചുവിട്ടു; ആശയവിനിമയം സുഗമമായി നടക്കാത്തത് രോഗികളുടെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് അന്വേഷണ സമിതി

യുകെ : ഇംഗ്ലീഷ് ഭാഷയില്‍ ആവശ്യത്തിനുള്ള പ്രാവീണ്യമില്ലാത്തത് രോഗികള്‍ക്ക് അപകട സാധ്യത വര്‍ദ്ധിപ്പിക്കും എന്ന കാരണത്താല്‍ ഒരു വനിത നഴ്‌സിനെ എന്‍ എച്ച് എസ്സില്‍ ജോലി ചെയ്യുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്.

ഒരു രോഗിക്ക് അപസ്മാരം ഉണ്ടായപ്പോള്‍ അത് മനസ്സിലാക്കാന്‍ കഴിയാതെ പോയി ഈ നഴ്‌സിന് എന്നാണ് നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ (എന്‍ എം സി) റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനു മുന്‍പും ഒന്നിലധികം തവണ അനിമോള്‍ പുത്തന്‍പുരക്കല്‍ തോമസ് എന്ന ഈ നഴ്‌സിന് ഇംഗ്ലീഷ് ഭാഷ ശരിക്കും മനസ്സിലാകാത്തതിനാല്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നതായി നേരത്തെ ഒരു വിചാരണയിലും വെളിപ്പെടുത്തിയിരുന്നു.

2021 ആഗസ്റ്റ് മുതല്‍ 2022 മെയ് വരെയുള്ള കാലയളവില്‍ ചെംസ്‌ഫോര്‍ഡിനടുത്തുള്ള ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലില്‍ മലയാളിയായ അനിമോള്‍ ഒരു സൂപ്പര്‍ന്യൂമററി നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു. അതിനുശേഷം ഇവര്‍ ആശുപത്രിയില്‍ ജോലി ചെയ്തിട്ടില്ലെന്ന് സൗത്ത് എസ്സെക്‌സ് എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് വ്യക്തമാക്കി. 2022 ഫെബ്രുവരിയില്‍ ഒരു രോഗിയെ വൃത്തിയാക്കുന്നതിനിടയില്‍ അവര്‍ക്ക് അപസ്മാരം ഉണ്ടയത് അനിമോള്‍ ശ്രദ്ധിച്ചില്ലെന്നും അലാം ബെല്‍ അടിക്കുന്നതില്‍ പരാജയപ്പെട്ടു എന്നുമാണ് എന്‍ എം സി അന്വേഷണ പാനല്‍ കണ്ടെത്തിയത്.

ഒരു രോഗിയുടെ വായിലേക്ക് അനിമോള്‍ ഗുളിക തള്ളിക്കയറ്റുകയും പിന്നീട് വെള്ളം ഒഴിക്കുകയും ചെയ്തതായ സംഭവം ഉള്‍പ്പട്എ 2022 ഏപ്രില്‍ 26 ന് ഒന്നിലധികം പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ബി ബി സി റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല, ഇവരുടെ ശുശ്രൂഷയിലുള്ള ഒരു രോഗിക്ക് തെറ്റായ അളവില്‍ ഇന്‍സുലിന്‍ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ മോശം പ്രകടനത്തിനു കാരണം ഇംഗ്ലീഷ് ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ കഴിയാത്തതാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്.

എന്നാല്‍, ഭാഷ അറിയാത്തതുമൂലം ഇവര്‍ കാട്ടിക്കൂട്ടിയ മണ്ടത്തരങ്ങള്‍ രോഗികള്‍ക്ക് വലിയ ഭീഷണിയായിരുന്നു എന്നും എന്‍ എം സി പറയുന്നു. ആവശ്യമായ നിലവാരത്തില്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കാത്ത, പൊതുജനങ്ങളുമായി ഇടപഴകുന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ 2014 ല്‍ നിയമം നിലവില്‍ വന്നിട്ടുണ്ട്. 

ഇതനുസരിച്ചാണ് ഇവരെ പിരിച്ചു വിട്ടിരിക്കുന്നത്. എന്നാല്‍, അന്വേഷണവുമായി സഹകരിക്കാന്‍ നില്‍ക്കാതെ അനിമോള്‍ 2023 ല്‍ തന്നെ നാട്ടിലേക്ക് മടങ്ങി എന്നാണ് അറിയാന്‍ കഴിയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network