കോട്ടയം: ഏറ്റുമാനൂരിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്.
എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ജയൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് അതിരമ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന ജാക്വിലിൻ എന്ന ബസ്സിൽ ഇടിച്ചത്. ഏറ്റുമാനൂർ ബസ്റ്റാൻഡിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകാൻ ഇറങ്ങിയ ജയൻ എന്ന ബസ് , അമിത വേഗത്തിൽ എത്തി അതിരമ്പുഴ റൂട്ടിലേക്ക് തിരിയുകയായിരുന്ന ജാക്വിലിനിൽ ഇടിക്കുകയായിരുന്നു.ജാക്വിലിൻ്റെ പിന്നിലാണ് ജയൻ ബസ് വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജയൻ ബസിൻ്റെ മുൻഭാഗവും , ജാക്വിലിൻ്റെ പിൻഭാഗവും തകർന്നു. അപകടത്തിൽ ബസ് യാത്രക്കാരനായ ഒരാൾക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗത തടസം ഉണ്ടായി.
ബസുകളുടെ അമിത വേഗത്തിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം സംഘടിപ്പിച്ചു. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സുകളുടെ അമിതവേഗം യാത്രക്കാർക്ക് ഭീഷണിയാണെന്നും നാട്ടുകാർ ആരോപിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.