പ്രശാന്തിന്റെ അറ്റുപോയ കാൽ തുന്നിച്ചേർക്കാനായില്ല,പ്രതികൾക്കെതിരെ നരഹത്യ കുറ്റം

പ്രശാന്തിന്റെ അറ്റുപോയ കാൽ തുന്നിച്ചേർക്കാനായില്ല,പ്രതികൾക്കെതിരെ നരഹത്യ കുറ്റം

തിരുവനന്തപുരം: പാറ്റൂരിൽ കഴിഞ്ഞ ദിവസം രാത്രി അമിത വേഗത്തിലെത്തിയ കാറിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മലയിൻകീഴ് സ്വദേശി പ്രശാന്തിന്റെ അറ്റുപോയ കാൽ തുന്നിച്ചേർക്കാനായില്ല.

അപകടത്തിൽ അറ്റു മാറി സെമിത്തേരിയിലെ കെട്ടിടത്തിൽ വീണ കാലിന്റെ ഭാഗം തുന്നിച്ചേർക്കാനായി ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ചതഞ്ഞ നിലയിലായതിനാൽ തുന്നിച്ചേർക്കാൻ സാധിച്ചില്ലെന്നു സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞു. നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് പ്രശാന്തിന്റെ ചികിത്സ തുടരുന്നത്.

അപകടകാരണമായ കാർ ഓടിച്ചിരുന്ന ചടയമംഗലം സ്വദേശി സിദ്ധാർഥ് ശിവൻ (29), ഒപ്പമുണ്ടായിരുന്ന വട്ടിയൂർക്കാവ് കാച്ചാണി സ്വദേശി അനന്തകൃഷ്ണൻ (25) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

നരഹത്യാ കുറ്റമാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അപകട സ്ഥലത്ത് ഫൊറൻസിക് സംഘം ഇന്നലെ വൈകിട്ട് തെളിവെടുപ്പ് നടത്തി. പ്രതികൾ അമിതമായി മദ്യപിച്ചാണു വാഹനം ഓടിച്ചതെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !