എൻഎസ്എസ് നേതൃത്വത്തിനെതിരെ വിമർശനം; കരയോഗം പിരിച്ചുവിട്ട് താൽക്കാലിക ഭരണസമിതിയെ നിയോഗിച്ചു

എൻഎസ്എസ് നേതൃത്വത്തിനെതിരെ വിമർശനം; കരയോഗം പിരിച്ചുവിട്ട് താൽക്കാലിക ഭരണസമിതിയെ നിയോഗിച്ചു

പുനലൂർ: എൻഎസ്എസിന്റെ മുൻ ഡയറക്ടർ ബോർഡ് അംഗവും മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കെ.ബി.ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് താൽക്കാലിക ഭരണസമിതിയെ നിയോഗിച്ച് എൻഎസ്എസ് റജിസ്ട്രാർ. 


പത്തനാപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനു കീഴിലുള്ള കുന്നിക്കോട് ടൗൺ ശ്രീ മഹാദേവ എൻഎസ്എസ് കരയോഗമാണ് എൻഎസ്എസ് ഹെഡ് ഓഫിസിന്റെയും താലൂക്ക് യൂണിയന്റെയും അനുമതിയില്ലാതെ എൻഎസ്എസ് നേതൃത്വത്തിൽനിന്നു നീക്കിയ കെ.ബി. ഗണേഷ് കുമാറിനെ ആധ്യാത്മിക പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനായി ക്ഷണിച്ചത്. 


ഉദ്ഘാടന യോഗത്തിൽ കെ.ബി. ഗണേഷ് കുമാർ എൻഎസ്എസ് നേതൃത്വത്തെയും യൂണിയൻ ഭരണസമിതി നേതൃത്വത്തെയും നിശിതമായി വിമർശിച്ചിരുന്നു. തുടർന്നു സമുദായ അംഗങ്ങൾ എൻഎസ്എസ് നേതൃത്വത്തിനു പരാതി നൽകി. 

പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട എൻഎസ്എസിന്റെ നേതൃത്വം കരയോഗത്തിന്റെയും സ്വത്തുവകകളുടെയും ഭരണം എൻഎസ്എസ് റജിസ്ട്രാർ ഏറ്റെടുക്കുമെന്നും താൽക്കാലിക ഭരണസമിതിയെ നിയോഗിക്കുന്നുവെന്നുമാണ് ഉത്തരവിട്ടത്. 6 വർഷമായി ഭരണ സമിതിയില്ലാത്ത ഇവിടെ മുൻ ഭാരവാഹിയുടെ അധ്യക്ഷതയിലാണ് ക്ലാസ് സംഘടിപ്പിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !