കരുനാഗപ്പള്ളി: മാരക മയക്കുമരുന്നായഎംഡി എം എയുമായി ഓട്ടോഡ്രൈവർ പിടിയിൽ.
കല്ലേലി ഭാഗം കാട്ടൂർ തെക്കതിൽ ശങ്കരൻ മകൻ സജിലാൽ 36 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയി ലായത് . തൊടിയൂർ ഭാഗങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പനയ്ക്കായി ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന എംഡിഎംഐ ആണ് പ്രതിയുടെ കയ്യിൽ നിന്നും പിടികൂടിയത്.ഓട്ടോ ഓടിക്കുന്നതിന്റെ മറവിലായിരുന്നു കച്ചവടം നടത്തിയിരുന്നത്. വിൽപ്പനയ്ക്കായി ഓട്ടോറിക്ഷയിൽ കൊണ്ടുവരവേ കരുനാഗപ്പള്ളി ഹോസ്പിറ്റലിന് സമീപം വെച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ ഉണ്ടാകുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ എസ് ബി പ്രവീണിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ അനീഷ് ,ആഷിഖ്, സുജോ ജോർജ്, സന്തോഷ് കുമാർ എസ് സിപി ഓ മാരായ ഹാഷിം, ശ്രീകാന്ത്, സരൺ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.