കൊട്ടാരക്കര :വിയറ്റ്നാമിൽ ബോട്ടപകടത്തിൽ മരിച്ച വിക്ടറി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കൊട്ടാരക്കര കിഴക്കേക്കര കൃപാ നഗർ 90 അവിക്കോട്ട് ഹൗസിൽ എ.സി.തോമസിന്റെയും (56) ഭാര്യ ലൗനി തോമസിന്റെയും (56) ഭൗതിക ശരീരം ഇന്നു രാത്രി 9.30ന് മുംബൈയിൽ എത്തിക്കും.
നാളെ പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലും തുടർന്ന് കൊട്ടാരക്കരയിലെ വീട്ടിലും എത്തിക്കും. ബുധനാഴ്ച വൈകിട്ടാണു സംസ്കാരം. യാത്രച്ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ് വീട്ടിലെത്തി കുടുംബാംഗങ്ങളെ അറിയിച്ചു.ഒരാഴ്ചത്തെ യാത്രയ്ക്കായാണു ദമ്പതികൾ ചെന്നൈ വഴി വിയറ്റ്നാമിലേക്കു തിരിച്ചത്. 32 ഇന്ത്യക്കാരും 4 ജീവനക്കാരുമായി പോയ സ്പീഡ് ബോട്ട്, വിയറ്റ്നാമിലെ ഫൂക്വോക് ദ്വീപിനു സമീപമാണു മുങ്ങിയത്. അപകടത്തിൽ മരിച്ച 15 ഇന്ത്യക്കാരിൽ 10 പേർ തമിഴ്നാട് സ്വദേശികളും 3 പേർ ആന്ധ്രപ്രദേശിൽനിന്നുള്ളവരുമാണ്.
15 പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചതായി വിയറ്റ്നാമിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ട വിയറ്റ്നാം സർക്കാർ, ബോട്ടിന്റെ ക്യാപ്റ്റനെ കസ്റ്റഡിയിൽ എടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.