അഴിമതിക്കെതിരെ പുതിയൊരു ദൗത്യത്തിന് തുടക്കമിട്ട് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.

അഴിമതിക്കെതിരെ പുതിയൊരു ദൗത്യത്തിന് തുടക്കമിട്ട് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ വിജയത്തിന് പിന്നാലെ അഴിമതിക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ പുതിയൊരു ദൗത്യത്തിന് തുടക്കമിട്ട് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.

അഴിമതിയെ തുരത്താൻ യുവജനതയെ സജ്ജരാക്കിക്കൊണ്ട് വിജിലൻസ് വകുപ്പും വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോയും ചേർന്ന് നടപ്പിലാക്കുന്ന 'പ്രൊജക്റ്റ് സീറോ - വിജിലൻസ് വിസിൽ' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11:00 മണിക്ക് തിരുവനന്തപുരം ലയോള സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

രമേശ് ചെന്നിത്തലയോടൊപ്പം പ്രശസ്ത ചലച്ചിത്ര താരം നിവിൻ പോളിയും ചേർന്ന് വിജിലൻസ് വിസിൽ മുഴക്കി പദ്ധതി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആദ്യ വിജിലൻസ് കമാൻഡോ ആയി മാറുന്ന നിവിൻ പോളി യുവജനങ്ങൾക്ക് വേണ്ടിയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിക്കും. 

ഗവർണറുടെ സെക്രട്ടറി ഡോ. കെ. വാസുകി ഐ.എ.എസ് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ & ഡി.ജി.പി മനോജ് എബ്രഹാം ഐ.പി.എസ് ആമുഖപ്രഭാഷണം നിർവഹിക്കും. ഐ.ജി.പി തോംസൺ ജോസ് ഐ.പി.എസ്, എസ്.പി (ഹെഡ്ക്വാർട്ടേഴ്സ്) എസ്. ആർ. ജ്യോതിഷ് കുമാർ ഐ.പി.എസ്, ലയോള സ്ഥാപനങ്ങളുടെ റെക്ടറും മാനേജരുമായ ഫാ. സണ്ണി കുന്നപ്പള്ളി എസ്.ജെ, ലയോള സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. സാൽവിൻ അഗസ്റ്റിൻ എസ്.ജെ, ലയോള കോളേജ് പ്രിൻസിപ്പൽ ഡോ.പ്രകാശ് പിള്ള, 

സി.ബി.എസ്.ഇ ലയോള സ്കൂൾ പ്രിൻസിപ്പൽ ഫാ. റാംലറ്റ് തോമസ് തുടങ്ങിയവർ പങ്കെടുക്കും. യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ അഴിമതിരഹിതമായ സുതാര്യമായ ഒരു കേരളം വാർത്തെടുക്കുക എന്നതാണ് പ്രൊജക്റ്റ് സീറോയുടെ പ്രധാന ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന്റെ ഭാഗമായി അഴിമതിക്കെതിരെ പോരാടാൻ യുവജനങ്ങളെ 'വിജിലൻസ് കമാൻഡോകൾ' ആയി അണിനിരത്തുകയും, ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കായി വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

അഴിമതിക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി വിജിലൻസ് മാന്വൽ കാലോചിതമായി പരിഷ്കരിച്ചിരുന്നു അഴിമതി സംബന്ധമായ വിവരങ്ങൾ ജനങ്ങൾക്ക് 1064 എന്ന ടോൾ ഫ്രീ നമ്പരിലൂടെ റിപ്പോർട്ട് ചെയ്യാവുന്നതാണ്. വിവരം നൽകുന്നവരുടെ ഔദ്യോഗിക വിവരങ്ങൾ കർശനമായി രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. യുവജനതയുടെ നേതൃത്വത്തിലുള്ള ഈ സാമൂഹ്യ പ്രതിബദ്ധതാ ദൗത്യത്തിൽ മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും.

മന്ത്രി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും പദ്ധതിയിൽ പങ്കുചേരുന്നതിനുമായി www.vigilance.kerala.gov.in സന്ദർശിക്കുകയോ പുറത്തിറക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാവുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !