തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്.സുഗതനും ബിജെപിക്കും വീണ്ടും തിരിച്ചടി.
സുഗതന്റെ 6 മാസത്തെ കാപ്പാതടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു. സുഗതനെ തടങ്കലില്‍ വയ്ക്കാന്‍ തക്കതായ കാരണമുണ്ടെന്നാണ് ഉപദേശകസമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം സുഗതന്റെ തടങ്കല്‍ തുടരുമെന്നു കാട്ടി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. അറസ്റ്റിലായ ജൂണ്‍ 10 മുതല്‍ ആറു മാസം സുഗതന് ജയിലില്‍ തുടരേണ്ട സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്.വധശ്രമക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളാണ് സുഗതനെതിരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടപടിക്കെതിരെ സുഗതന് ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതിയും തള്ളിയാല്‍ സുഗതന് ജയിലില്‍ തുടരണം. കൗണ്‍സിലര്‍ സ്ഥാനം നഷ്ടമാകുകയും ചെയ്യും. ഇതോടെ ബിജെപി നേതൃത്വം നല്കുന്ന ഭരണസമിതിക്കും ഇതു വലിയ തിരിച്ചടിയാകും. 101 അംഗ ഭരണസമിതിയില്‍ സുഗതന് ഉള്‍പ്പെടെ 50 അംഗങ്ങളാണു ബിജെപിക്കുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്.
സുഗതന്റെ രണ്ട് ജാമ്യാപേക്ഷകള്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (2) കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മാര്‍ച്ചില്‍ വട്ടിയൂര്‍ക്കാവ് വെള്ളക്കടവ് ജംക്ഷനില്‍ വച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മര്‍ദിച്ച കേസിലും കാപ്പ കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസിലുമാണ് സുഗതന് ജാമ്യഹര്‍ജി നല്‍കിയിരുന്നത്. കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ് സുഗതന്.
വധശ്രമക്കേസുകള്‍, ഭീഷണിപ്പെടുത്തല്‍, വഴിതടയല്‍, പൊലീസിനെതിരെ കയ്യേറ്റം, വീടുകയറി വാഹനം അടിച്ചു തകര്‍ക്കല്‍, ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, ആയുധം കൊണ്ടു മാരകമായി പരുക്കേല്പിക്കല് തുടങ്ങിയ കേസുകളാണ് സുഗതനെതിരെ ഉള്ളത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.