നാല് നില കെട്ടിടം തകർന്നുവീണ് ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം..!

നാല് നില കെട്ടിടം തകർന്നുവീണ് ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം..!

മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കനത്ത മഴയെത്തുടർന്ന് നാല് നില കെട്ടിടം തകർന്നുവീണ് ഒമ്പത് പേര്‍ മരിച്ചു.

അപകടത്തിൽ നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. വ്യാഴാഴ്‌ച രാത്രി 11.30ഓടെ ബാലാജി നഗറിലെ കോഹിനൂർ കെട്ടിടമാണ് തകർന്നത്.

കെട്ടിടത്തിൻ്റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ഷമീം എന്നയാളുടെ മൃതദേഹം കണ്ടെടുത്തത്. ഇന്ന് രാവിലെ 6.45ഓടെയാണ് മൃതദേഹം പുറത്തെടുത്തത്. അതേസമയം മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ പരിക്കേറ്റ ഒരു ആൺകുട്ടിയെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭിവണ്ടി നിസാംപുർ സിറ്റി മുൻസിപ്പൽ കോർപറേഷൻ (ബിഎൻസിഎംസി) നേരത്തെ തന്നെ ഈ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു.

കോർപറേഷൻ്റെ പരിശോധനയിൽ 'കാറ്റഗറി സി' വിഭാഗത്തിലാണ് ഈ കെട്ടിടം ഉൾപ്പെടുത്തിയിരുന്നത്. തികച്ചും ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടം എത്രയും വേഗം ഒഴിയണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു. ഓരോ നിലയിലും 12 മുറികൾ വീതം ആകെ 48 മുറികളാണ് ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നത്. 

കോർപറേഷൻ്റെ മുന്നറിയിപ്പിനെ തുടർന്ന് മിക്ക താമസക്കാരും കെട്ടിടം ഒഴിഞ്ഞിരുന്നു. എന്നാൽ ഒരു കുടുംബം മാത്രം ഇവിടെ തുടർന്നു. ഇതിനിടെ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. ഈ സമയം ജോലിയിലുണ്ടായിരുന്ന തൊഴിലാളികളും അപകടം നടക്കുമ്പോൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !