ഹൂസ്റ്റൺ: ഹൂസ്റ്റണിൽ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മെക്സിക്കൻ പൗരൻ കൊല്ലപ്പെട്ടു.
മെക്സിക്കോ സ്വദേശിയായ ലോറൻസോ സാൽഗാഡോ അറൗഹോയാണ് ഇന്നലെ (ചൊവ്വാഴ്ച) കൊല്ലപ്പെട്ടതെന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അറിയിച്ചു. വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനാ നടപടിക്കിടെയാണ് സാൽഗാഡോ അറൗഹോയെ അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു.ഇതിനിടെ ഇയാൾ വാഹനം ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥരുടെ വാഹനത്തിൽ ഇടിക്കുകയും തുടർന്ന് ഒരു ഉദ്യോഗസ്ഥനെ വാഹനം കയറ്റിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് ആത്മരക്ഷാർഥം ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നത്.
വെടിയേറ്റ സാൽഗാഡോയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇയാൾ അനധികൃത കുടിയേറ്റക്കാരാണെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ലെന്നാണ് റിപ്പോർട്ടുകൾ.
സംഭവസ്ഥലത്തിന് സമീപത്തെ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ വെള്ള നിറത്തിലുള്ള വാനിന് സമീപം ഒരാൾ നിലത്തുകിടക്കുന്നതും ഉദ്യോഗസ്ഥർ ചുറ്റിനിൽക്കുന്നതും കാണാം. വെടിവയ്പ്പിന് ശേഷമുള്ള ദൃശ്യങ്ങളാണിതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം എഫ്ബിഐ നടത്തുമെന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അറിയിച്ചു.
അമേരിക്കയിൽ അനധികൃത കുടിയേറ്റത്തിനെതിരായ നടപടികൾ ശക്തമാക്കിയതിനെ തുടർന്ന് രാജ്യവ്യാപകമായി അറസ്റ്റ് നടപടികളും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പ്രതിദിനം ഏകദേശം 2,000 പേരെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതായി വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.