മാതൃവേദി അൽഫോൻസാ തീർത്ഥാടനം - വെള്ളി (10/07/26) ന്

മാതൃവേദി അൽഫോൻസാ തീർത്ഥാടനം - വെള്ളി (10/07/26) ന്

പാലാ :മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അൽഫോൻസാ തീർത്ഥാടനം വെള്ളി ഭരണങ്ങാനത്ത്.

രൂപതയിലെ 173 ഇടവകകളിൽ നിന്നുള്ള 3000 ഓളം മാതൃവേദി പ്രവർത്തകർ തീർത്ഥാടനത്തിന് എത്തിച്ചേരും. രാവിലെ 9.30ന് ഭര ണങ്ങാനം അൽഫോൻസ ഷൈൻ റെക്‌ടർ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറ മ്പിൽ ഏവർക്കും സ്വാഗതം ആശംസിക്കും. തുടർന്ന് ജപമാല. ഫാമിലി അപ്പോ സ്‌തലേറ്റ് അസിസ്റ്റന്റ്റ് ഡയറക്‌ടർ റവ.ഫാ. മാത്യു കാടൻകാവിൽ പരിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ മാതൃവേദി ഡയറക്‌ടർ റവ. ഫാ. ജോസഫ് നരി ക്കിൽ സന്ദേശം നൽകും. 

വിവിധ ഇടവകകളിൽ നിന്നുള്ള പ്രവർത്തകർ ചേർന്ന് ആഘോഷമായ ജപമാല പ്രദക്ഷിണം സെൻ്റ് മേരീസ് ഫൊറോന പള്ളിയി ലേയ്ക്ക് നടത്തുമ്പോൾ ജപമാല റാലിയുടെ സമാപനത്തിൽ ഭരണങ്ങാനം ഫൊറോന പള്ളി വികാരി റവ. ഫാ. സഖറിയാസ് ആലപ്പാട്ട് സന്ദേശം നല്കി ആശീർവദിക്കും. പാരീഷ് ഹാളിൽ സജ്ജീകരിക്കുന്ന സ്നേഹവിരുന്നോടുകൂടി തീർത്ഥാടനം അവസാനിക്കും.

ചടങ്ങുകൾക്ക് മാതൃവേദി രൂപത ഭാരവാഹികളായ സി. ഡെയ്‌സി ചൊവ്വേ ലിക്കുടിയിൽ എസ്.എച്ച്, ഷേർളി ചെറിയാൻ, സബീന സക്കറിയാസ്, മേഴ്സി മാണി, ലൗലി ബിനു, ഡയാനരാജു, സിജി ലൂക്ക്‌സൺ, മേരിക്കുട്ടി അഗസ്റ്റ്യൻ, ബിന്ദു ഷാജി, ലിസി ലൂക്കോസ്, ഭരണങ്ങാനം മേഖല-യൂണിറ്റ് ഭാരവാഹികളും ചേർന്ന് നേതൃത്വം നൽകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network