ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ആറു കോടി രൂപ നല്‍കാനുണ്ടെന്ന് ഊരാളുങ്കല്‍; വാദം തള്ളി ദേവസ്വം ഓഡിറ്റര്‍

തിരുവനന്തപുരം: ശബരിമല അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും പുതിയ അയ്യപ്പ സംഗമങ്ങള്‍ ഇല്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. 


ലോകത്തുതന്നെ ഏറ്റവും അറിയപ്പെടുന്ന ദൈവം അയ്യപ്പനാണെന്നും ജയകുമാര്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ആറു കോടി രൂപ നല്‍കാനുണ്ടെന്ന ഊരാളുങ്കല്‍ സൊസൈറ്റിയുടെ വാദം ദേവസ്വം ഓഡിറ്റര്‍ അംഗീകരിക്കുന്നില്ലെന്നും ജയകുമാര്‍ പറഞ്ഞു. 


ബോര്‍ഡിനു കിട്ടിയ പണം ഊരാളുങ്കലിനു കൊടുത്തുകഴിഞ്ഞു. ഇനിയും കൊടുക്കാനുണ്ട്. അത് അവിടെ കിടക്കട്ടെ. എല്ലാ പ്രശ്‌നങ്ങളും തീരില്ലല്ലോ എന്നും ചോദ്യങ്ങൾക്ക് മറുപടിയായി കെ.ജയകുമാര്‍ പറഞ്ഞു. 


ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്നു ചേര്‍ന്ന സ്‌പെഷല്‍ ബോര്‍ഡ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കെ.ജയകുമാര്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !