കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിക്ക് അനുവദിച്ച പൊലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി. ഹർജിക്കാരിയായ പെൺകുട്ടിയെ ഇവർ നൽകിയ ഫോൺ നമ്പറിലോ വിലാസത്തിലോ കണ്ടെത്താൻ പൊലീസിന് സാധിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല ഉത്തരവ് പിൻവലിച്ചത്.
ഇക്കാര്യത്തിൽ തനിക്ക് നിലവിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷകനും കോടതിയിൽ വ്യക്തമാക്കി.
വൈറൽ പെൺകുട്ടിയും സുഹൃത്തായ മുഹമ്മദ് ഫര്‍മാനും കേരളത്തിൽ വച്ചാണ് വിവാഹിതരായത്. എന്നാൽ ഫർമാൻ തന്റെ മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് മധ്യപ്രദേശ് പൊലീസിൽ പരാതി നൽകി. ഇതിനെതിരെ സംരക്ഷണം തേടിയാണ് ദമ്പതികൾ കേരള ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് മധ്യപ്രദേശിലെ കോടതിയെ സമീപിക്കുന്നതിനായി ഫർമാന് ഹൈക്കോടതി മുൻപ് ഒരു മാസത്തെ ട്രാൻസിറ്റ് ജാമ്യം അനുവദിച്ചിരുന്നു. തന്റെ ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തിയെന്ന് ആരോപിച്ച് പെൺകുട്ടി മധ്യപ്രദേശ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഇതിനിടെ, മധ്യപ്രദേശിലെ പോക്സോ കോടതി ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ട്രാൻസിറ്റ് ജാമ്യം നീട്ടി നൽകാൻ കേരള ഹൈക്കോടതി വിസമ്മതിച്ചിരുന്നു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.