പീഡനശ്രമത്തിനിടെ കൊലപാതകം? ഗുരുവായുരിൽ വയോധികയെ കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ താഴ്ത്തി

ഗുരുവായൂർ:  വയോധികയെ കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ താഴ്ത്തി കൊലപ്പെടുത്തി. ഗുരുവായൂർ ബസ് സ്റ്റാൻഡ് പരിസരത്തു കഴിയുന്ന 76 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്.


സംഭവത്തിൽ പെരുമ്പാവൂർ സ്വദേശി സുരേഷും (55) കൂട്ടാളിയും പിടിയിലായി. ഗുരുവായൂരിലെ റെയിൽവേ ട്രാക്കിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽനിന്നാണ് മ‍ൃതദേഹം കണ്ടെത്തിയത്.


പ്രതിയുടെ മൊഴി പ്രകാരം പൊലീസ് പറയുന്നത് ഇങ്ങനെ: കൊല്ലത്ത് മകന്റെ ഒപ്പം താമസിച്ചിരുന്ന വയോധിക, പെൻഷൻ സംബന്ധമായ ആവശ്യത്തിനായാണ് തൃശൂർ ജില്ലയിലെത്തിയത്. 2 ദിവസം ഗുരുവായൂരിൽ തങ്ങാമെന്നു കരുതി. അതിനിടെയാണ് സുരേഷുമായി പരിചയത്തിലാകുന്നത്. 


താമസ സ്ഥലം ഏർ‌പ്പാടാക്കി തരാമെന്നു പറഞ്ഞ് സുരേഷ് ഇവരെ വാടകവീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും സുരേഷ്, ഇവരെ മർദിക്കുകയും ചെയ്തു. പരുക്കേറ്റ സ്ത്രീ അബോധാവസ്ഥയിലായി. 

ഇവർ മരിച്ചു എന്നു കരുതിയ സുരേഷ്, സുഹൃത്തിന്റെ സഹായത്തോടെ കല്ലു കെട്ടി തൊട്ടടുത്തുള്ള കിണറ്റിലിടുകയായിരുന്നു. 

സ്ത്രീയെ കൊലപ്പെടുത്തിയ വിവരം സുരേഷ് മദ്യപാനത്തിനിടെ മറ്റു ചിലരോടു പറഞ്ഞു. അങ്ങനെയാണ് പൊലീസിനു വിവരം ലഭിച്ചത്. രാത്രിയോടെ പൊലീസും ഫയർഫോഴ്സും എത്തി കിണറ്റിൽനിന്നു മ‍ൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു. ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !