ന്യൂഡൽഹി: പരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. ചോദ്യക്കടലാസ് ചോർച്ചയിൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ബില്ലാണിത്. ശബ്ദ വോട്ടോടെയാണ് ബിൽ പാസ്സാക്കിയത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ബിൽ അവതരിപ്പിച്ചത്.
ബില്ലിന്മേലുള്ള ചർച്ചയിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള ശക്തമായ വാക്പോരിന് ലോക്സഭ സാക്ഷ്യം വഹിച്ചു. സർക്കാർ കൊണ്ടുവന്ന ബില്ലിനു പിന്തുണ കൊടുക്കാൻ തീരുമാനിച്ച പ്രതിപക്ഷം വിദ്യാർഥി സമരത്തെ നേരിട്ട കേന്ദ്ര നടപടി സഭയിൽ ചോദ്യം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമേൽ കുറ്റം ചാരിയാണു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നു സംസാരിച്ചത്.
അമിത് ഷാ സഭയിലെത്തി മറുപടി പറയണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തിയത്. തുടർന്നുണ്ടായ ബഹളത്തിൽ മുങ്ങി പലവട്ടം സഭ നിർത്തിവച്ചെങ്കിലും ഉച്ചയ്ക്കുശേഷം പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ പരിഗണിക്കാതെ പെട്ടെന്നു ബില്ലിലെ ഭേദഗതികൾ വോട്ടിനിടാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ബില്ലിൻമേൽ സംസാരിക്കാനുള്ള അവസരം നൽകിയില്ലെന്നു പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. പ്രതിപക്ഷ ബഹളത്തിനിടെയാണു ശബ്ദ വോട്ടോടെ ബിൽ ലോക്സഭ പാസ്സാക്കിയത്. ഇനി ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും.
വിദ്യാർഥികൾക്കു നേരെ വെടിവയ്ക്കാൻ ഉത്തരവ് നൽകിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണെന്ന ഗുരുതര ആരോപണമാണ് സഭയിൽ ഇന്ന് രാഹുൽ ഗാന്ധി ഉയർത്തിയത്. എന്നാൽ വെടിവയ്പ് നടന്നിട്ടില്ലെന്നും രാഹുലിന്റെ വാക്കുകൾ രേഖകളിൽനിന്നു നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഭരണപക്ഷം പ്രസംഗം തടസ്സപ്പെടുത്തി. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.