വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി;

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി;

വെള്ളാപ്പള്ളി നടേശന് രാജ്യം നൽകി ആദരിച്ച പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. 

ഒരു വ്യക്തിക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന ഒറ്റ കാരണത്താൽ അയാളെ കുറ്റക്കാരനായി മുൻകൂട്ടി കാണാനാകില്ലെന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചു.
വെള്ളാപ്പള്ളിക്കെതിരെയുള്ള കേസുകളിൽ ഇതുവരെ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും, ചില കേസുകളിലെ തുടർനടപടികൾ സുപ്രീം കോടതി തന്നെ സ്റ്റേ ചെയ്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭാവിയിൽ ഏതെങ്കിലും തരത്തിൽ ഒരു വ്യക്തി കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയോ അതിനനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽ, നൽകിയ ബഹുമതി റദ്ദാക്കാനുള്ള പൂർണ്ണ അധികാരം രാജ്യത്തിന്റെ രാഷ്ട്രപതിക്ക് നിലവിലുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഈ ഹർജി തീർപ്പാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network